വേലയിലെ ‘ബമ്പാഡിയോ’ എന്ന ഗാനത്തിന്റെ ലിറിക് വീഡിയോ പുറത്തിറങ്ങി

ഷെയിന്‍ നിഗം സണ്ണി വെയ്ന്‍ എന്നിവര്‍ പ്രധാന വേഷത്തില്‍ എത്തുന്ന വേലയിലെ ‘ബമ്പാഡിയോ’ എന്ന ഗാനത്തിന്റെ ലിറിക് വീഡിയോ പുറത്തിറങ്ങി. അന്‍വര്‍ അലിയുടെ വരികള്‍ സാം സി എസ്സും ആന്റണി ദാസനും ചേര്‍ന്നാണ് ആലപിച്ചിരിക്കുന്നത്. നവംബര്‍ 10നാണ് വേല തിയേറ്ററുകളിലേക്കെത്തുന്നത്. ചിത്രം സംവിധാനം ചെയ്തിരിക്കുന്നത് നവാഗതനായ ശ്യാം ശശി ആണ്. ചിത്രത്തിന്റെ തിരക്കഥ എം.സജാസ് ആണ് ഒരുക്കിയിരിക്കുന്നത്. ദുല്‍ഖര്‍ സല്‍മാന്റെ വേഫേറെര്‍ ഫിലിംസാണ് വിതരണം നിര്‍വഹിക്കുന്നത്. പൊലീസ് കണ്‍ട്രോള്‍ റൂമിന്റെ പശ്ചാത്തലത്തില്‍ കഥ പറയുന്ന ചിത്രത്തില്‍ ഷെയിന്‍ നിഗം ഉല്ലാസ് അഗസ്റ്റിന്‍ എന്ന ഉദ്യോഗസ്ഥനെയും മല്ലികാര്‍ജുനന്‍ എന്ന പൊലീസ് കഥാപാത്രത്തെ സണ്ണിവെയ്നും അവതരിപ്പിക്കുന്നു. ക്രൈം ഡ്രാമ വിഭാഗമാണ് ചിത്രത്തിന്റെ പശ്ചാതലം.

സിദ്ധാര്‍ഥ് ഭരതന്‍ ചിത്രത്തില്‍ ശ്രേദ്ധേയമായ പൊലീസ് കഥാപാത്രത്തിലെത്തുന്നു. സിന്‍സില്‍ സെല്ലുലോയ്ഡിന്റെ ബാനറില്‍ എസ്. ജോര്‍ജ് നിര്‍മ്മിക്കുന്ന വേലയുടെ സംവിധാനം ശ്യാം ശശിയും തിരക്കഥ എം.സജാസും നിര്‍വഹിച്ചിരിക്കുന്നു. അതിഥി ബാലന്‍ പ്രധാന കഥാപാത്രത്തിലെത്തുന്ന വേലയുടെ ഓഡിയോ റൈറ്റ്‌സ് ടി സീരീസാണ് കരസ്ഥമാക്കിയത്. ബാദുഷ പ്രൊഡക്ഷന്‍സാണ് ചിത്രത്തിന്റെ സഹനിര്‍മ്മാതാക്കള്‍.

ചിത്രസംയോജനം : മഹേഷ് ഭുവനേന്ദ്, ഛായാഗ്രഹണം : സുരേഷ് രാജന്‍, എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസര്‍ : സുനില്‍ സിംഗ് , പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ : പ്രശാന്ത് നാരായണന്‍, പ്രൊജക്റ്റ് ഡിസൈനര്‍ : ലിബര്‍ ഡേഡ് ഫിലിംസ്, മ്യൂസിക് : സാം സി എസ് , സൗണ്ട് ഡിസൈന്‍ വിക്കി,കിഷന്‍, ഫൈനല്‍ മിക്‌സിങ്: എം ആര്‍ രാജാകൃഷ്ണന്‍, കലാ സംവിധാനം : ബിനോയ് തലക്കുളത്തൂര്‍, വസ്ത്രാലങ്കാരം :ധന്യ ബാലകൃഷ്ണന്‍, കൊറിയോഗ്രാഫി: കുമാര്‍ ശാന്തി, ഫിനാന്‍സ് കണ്‍ട്രോളര്‍: അഗ്‌നിവേശ്, പ്രൊഡക്ഷന്‍ എക്‌സിക്യൂട്ടീവ് : എബി ബെന്നി, ഔസേപ്പച്ചന്‍, ലിജു നടേരി , പ്രൊഡക്ഷന്‍ മാനേജര്‍ : മന്‍സൂര്‍, ചീഫ് അസോസിയേറ്റ് ഡയറക്ടര്‍ : പ്രശാന്ത് ഈഴവന്‍, അസോസിയേറ്റ് ഡയറക്റ്റേര്‍സ് : തന്‍വിന്‍ നസീര്‍, ഷൈന്‍ കൃഷ്ണ, അസിസ്റ്റന്റ് ഡയറക്ടേഴ്‌സ് : അഭിലാഷ് പി ബി, അദിത്ത് എച്ച് പ്രസാദ്, ഷിനോസ് , മേക്കപ്പ് : അമല്‍ ചന്ദ്രന്‍,സംഘട്ടനം : പി സി സ്റ്റണ്ട്‌സ്, ഡിസൈന്‍സ് : ടൂണി ജോണ്‍ ,സ്റ്റില്‍സ് ഷുഹൈബ് എസ് ബി കെ, പബ്ലിസിറ്റി : ഓള്‍ഡ് മംഗ്സ്, ഡിജിറ്റല്‍ മാര്‍ക്കറ്റിംഗ് : വിഷ്ണു സുഗതന്‍,പി ആര്‍ ഒ: പ്രതീഷ് ശേഖര്‍.

Top