ആകാശയാത്ര ഇനി കുറഞ്ഞ നിരക്കിലും; വമ്പന്‍ ഓഫര്‍ വാഗ്ദാനം ചെയ്ത് എയര്‍ ഏഷ്യ

AirAsia India

ന്യൂഡല്‍ഹി: കുറഞ്ഞ നിരക്കില്‍ വിമാന യാത്ര വാഗ്ദാനം ചെയ്ത് കൊണ്ട് എയര്‍ ഏഷ്യയുടെ പുതിയ ഓഫര്‍.

1,299 രൂപ മുതലാണ് യാത്രയുടെ നിരക്കുകള്‍ ആരംഭിക്കുന്നത്. തിരഞ്ഞെടുക്കപ്പെട്ട റൂട്ടുകളില്‍ നിശ്ചിത കാലത്തേയ്ക്കാണ് ഓഫര്‍ ഉണ്ടായിരിക്കുന്നത്.

എയര്‍ ഏഷ്യ ഡോട്ട് കോം വെബ്‌സൈറ്റില്‍ ഉപഭോക്താക്കള്‍ക്ക് ടിക്കറ്റുകള്‍ ബുക്ക് ചെയ്യാന്‍ സാധിക്കും.

2017 നവംബര്‍ 12 വരെയാണ് ടിക്കറ്റുകള്‍ ബുക്ക് ചെയ്യാനുള്ള അവസരം.

ഭുവനേശ്വര്‍ കൊല്‍ക്കത്ത റൂട്ടിലാണ് 1,299 രൂപ നിരക്കില്‍ യാത്ര.

കൊച്ചിയില്‍ നിന്നും ബംഗലുരുവിലേയ്ക്ക് 1,399 രൂപയാണ് നിരക്ക്. ബംഗലുരുവില്‍ നിന്ന് കൊച്ചിക്കും ഇതേ നിരക്കില്‍ യാത്ര ചെയ്യാം.

1,399 രൂപയ്ക്ക് ഹൈദരാബാദ് ബംഗലുരു, 1,499 രൂപയ്ക്ക് ഗുവാഹതി ഇംഫാല്‍, 1,599 രൂപയ്ക്ക് ബഗ്‌ദോഗ്ര കൊല്‍ക്കത്ത, പൂനെ ബംഗലൂരു, 2999 രൂപയ്ക്ക് ന്യൂഡല്‍ഹി ഗോവ, എന്നിങ്ങനെയാണ് ഓഫറുകള്‍.

2399 രൂപയ്ക്ക് അന്താരാഷ്ട്ര സര്‍വീസുകളും എയര്‍ ഏഷ്യ വാഗ്ദാനം ചെയ്യുന്നുണ്ട്.

Top