ഇന്ത്യയിൽ 2017ൽ അവതരിപ്പിച്ച വില കുറഞ്ഞ ഏറ്റവും മികച്ച പോര്‍ട്ടബിള്‍ സ്പീക്കറുകള്‍

Portable speaker,

പോര്‍ട്ടബിള്‍ സ്പീക്കറുകള്‍ എല്ലാവർക്കും ഒരുപോലെ ഇഷ്ടമുള്ള പ്രൊഡക്റ്റാണ് . നമ്മൾ പോകുന്നതിനോടൊപ്പം കൊണ്ടുപോകാൻ കഴിയുന്നതിനാൽ പോര്‍ട്ടബിള്‍ സ്പീക്കറുകൾക്ക് ആവശ്യക്കാർ ഏറെയാണ്.ഇന്ത്യയിൽ 2017ൽ അവതരിപ്പിച്ച ‘5000’ രൂപയ്ക്കു താഴെ ഉള്ള പോര്‍ട്ടബിള്‍ സ്പീക്കറുകള്‍ വിപണിയിൽ ഉണ്ട്. മികച്ച പ്രവർത്തനം കാഴ്ച്ചവെയ്ക്കുന്ന ഇവയ്ക്ക് സവിശേഷതകൾ ഏറെയാണ്.

ക്രിയേറ്റീവ് Muvo മിനി

പ്രമുഖ കമ്പനിയായ ക്രിയേറ്റീവ് പുറത്തിറക്കിയ ഒന്നാണ് ക്രിയേറ്റീവ് Muvo മിനി. വാട്ടര്‍ റെസിസ്സ്റ്റന്റ് സുരഷിതയോടു കൂടിയവയാണ് ഈ സ്പീക്കറുകള്‍. IP66 – സര്‍ട്ടിഫൈഡ് കൂടിയുള്ളതാണ് ക്രിയേറ്റീവ് Muvo മിനി സ്പീക്കറുകള്‍.

JBL ഫ്ലിപ് 2

വിപണിയിൽ കിടിലൻ ഉപകരണങ്ങൾ അവതരിപ്പിക്കുന്ന കമ്പനിയാണ് ജെബിഎൽ. JBLന്റെ ഏറ്റവു കരുത്തുറ്റ ഒരു സ്പീക്കര്‍ ആണ് JBL ഫ്ലിപ് 2. JBL ഫ്ലിപ് 2വില 6 w ന്റെ 2 സ്‌പീക്കറുകളാണ് ഉൾപ്പെടുത്തിയിരിക്കുന്നത്. ശബ്ദത്തിന് ലഭിക്കുന്ന വ്യക്തയാണ് JBL ഫ്ലിപ് 2ന്റെ പ്രധാന ആകർഷണം. കൂടാതെ aux, ബ്ലുടൂത്ത് സംവിധാനങ്ങളും ഉണ്ട്.

ലോജിടെക് X300

ലോജിടെക്കിന്റെ ഏറ്റവും മികവുറ്റ ഒരു ബ്ലൂടൂത്ത് സ്‌പീക്കർ ആണിത്. മികവുറ്റ സൗണ്ട് ബാസ്സും, നീണ്ടു നിൽക്കുന്ന ബാറ്ററിയുമാണ് പ്രധാന സവിശേഷത. കൂടാതെ aux, ബ്ലുടൂത്ത് സംവിധാനങ്ങളും ഉണ്ട്.

ജബ്ര സോള്‍മേറ്റ്

ജബ്രയുടെ ഉത്പന്നങ്ങൾക്ക് ആഗോളതലത്തിൽ ലഭിക്കുന്നത് മികച്ച പ്രതികരണമാണ്. ഇന്ത്യയിലേക്കും ജബ്രയുടെ ഉത്പന്നങ്ങള്‍ എത്തുന്നുണ്ട് ഇപ്പോൾ. സോള്‍മേറ്റ് മിനി എന്ന പേരില്‍ പോര്‍ട്ടബിള്‍ സ്പീക്കറുകളാണ് ജബ്ര അവതരിപ്പിച്ചിരിക്കുന്നത്. വില 4,990 രൂപ. വയര്‍ – വയര്‍ലെസ് എന്നിങ്ങനെ പ്രവർത്തിക്കുന്ന സ്‌പീക്കറാണ് ഇത്.

കൂടാതെ ഇവയ്ക്ക് ബ്ലൂടൂത്ത് ഉപയോഗിച്ചോ എന്‍.എഫ്.സി. ഉപയോഗിച്ചോ മൊബൈല്‍ ഫോണുകളുമായി സ്‍പെയർ ചെയ്യാൻ സാധിക്കുന്നതിനാൽ എളുപ്പത്തിൽ ഉപയോഗിക്കാം. ഇഷ്ടികയുടെ വലിപ്പമുള്ള സോള്‍മേറ്റ് മിനിക്കുള്ളില്‍ രണ്ട് സ്പീക്കറുകളാണുള്ളത്

Top