ലോട്ടറിയടിച്ചില്ല, സ്വയം പ്രഖ്യാപിത ആള്‍ ദൈവത്തെ യുവാവ് തല്ലിക്കൊന്നു

ബിജ്‌നോര്‍: സ്വയം പ്രഖ്യാപിത ആള്‍ ദൈവം ഗിരി (56)നെ മരിച്ച നിലയില്‍ കണ്ടത് കൊലപാതകമെന്ന് പൊലീസ് കണ്ടെത്തി. സംഭവത്തെ തുടര്‍ന്നു സംശയത്തില്‍ ബിജ്‌നോര്‍ ചഹ്ശിരി മൊഹല്ല സ്വദേശി മുഹമ്മദ് ജിഷാനെ പോലീസ് അറസ്റ്റ് ചെയ്തു. രാമദാസ് ഗിരി ലോട്ടറി ടിക്കെറ്റടുക്കാന്‍ ഇയാളോട് നിര്‍ദ്ദേശിച്ചിരുന്നു, എന്നാല്‍ നിര്‍ദ്ദേശിച്ച നമ്പറിനു സമ്മാനം ലഭിക്കാതെ വന്നപ്പോഴാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നു പോലീസ് പറഞ്ഞു

രാമദാസ് ഗിരിയെ ശനിയാഴ്ച്ച രാവിലെയാണ് ബിജമ്‌നോര്‍ നങ്ഗല്‍ ഗ്രാമത്തിലെ ക്ഷേത്രത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. തലയില്‍ മുറിവേറ്റ നിലയിലാണ് രാമദാസ് ഗിരിയെ കണ്ടെത്തിയത്. ക്ഷേത്രത്തില്‍ എത്തിയ ഭക്തരില്‍ ഒരാളാണ് മൃതദേഹം കണ്ടത്. ഇതേ തുടര്‍ന്നു പോലീസില്‍ വിവരമറിച്ചു. പോലീസ് എത്തി നടത്തിയ പരിശോധനയിലാണ് സംഭവം കൊലപാതകമാണെന്നു കണ്ടെത്തിയത്. രാമദാസ് ഗിരിയുമായി ബന്ധപ്പെട്ട ആളുകളില്‍ നിന്നു വിവരങ്ങള്‍ ശേഖരിച്ചുകൊണ്ടിരിക്കുകയാണ്. അങ്ങനെയാണ് മുഹമ്മദ് ജിഷാനിലെത്തിയത്.

സംഭവത്തെക്കുറിച്ച് പൊലീസ് പറയുന്നത് ഇതാണ്, ലോട്ടറി നറുക്കെടുപ്പിലൂടെ ഭാഗ്യ നമ്പറുകള്‍ പ്രവചിച്ചാണ് രാമദാസ് ഗിരിയെന്ന ആള്‍ ദൈവം പ്രശസ്തിയായത്. ലോട്ടറിയെടുക്കുന്നവര്‍ക്ക് സമ്മാനം ലഭിച്ചേക്കാവുന്ന ടിക്കറ്റ് നമ്പറുകള്‍ ഇദ്ദേഹം കുറിച്ചു നല്‍കിയിരുന്നു. ചിലര്‍ക്ക് പ്രവചനം പോലെ സമ്മാനം ലഭിച്ചിരുന്നു. ഭാഗ്യാന്വേഷികളായ അനേകം ആളുകള്‍ ഇദ്ദേഹത്തെ തേടിയെത്താറുണ്ട്. അങ്ങനെയാണ് മുഹമ്മദ് ജിഷാനും രാമദാസ് ഗിരിയുടെ അടുത്ത് എത്തിയത്.

ജിഷാന്‍ രാമദാസ് ഗിരിയില്‍ നി്ന്നു ഭാഗ്യ നമ്പറുകള്‍ വാങ്ങിയത് 51,000 രൂപയും മൊബൈല്‍ ഫോണും ദക്ഷിണ നല്‍കിയാണ്. തുടര്‍ന്നു അഞ്ചു ലക്ഷം രൂപയുടെ ലോട്ടറി ഭാഗ്യ നമ്പറില്‍ വാങ്ങി. എന്നാല്‍ ഫലം പ്രഖ്യാപിച്ചപ്പോള്‍ ജിഷാനു സമ്മാനം ലഭിച്ചില്ല. ഇതോടെ ദേഷ്യം കയറി ജിഷാന്‍ രാമദാസ് ഗിരിയെ വടിക്കൊണ്ടു മര്‍ദ്ധിച്ചു കൊലപ്പെടുത്തിയെന്നാണ് പൊലീസ് പറയുന്നത്. കുറ്റം സമ്മതിച്ച പ്രതിയെ പോലീസ് അറസ്റ്റു ചെയ്തു. പ്രതിക്കെതിരെ കൊലക്കുറ്റം ചുമത്തിയാണ് കേസ്സെടുത്തിരിക്കുന്നതെന്നു ബിജ്‌നോര്‍ പോലീസ് സൂപ്രണ്ട് ധരംവീര്‍ സിങ് അറിയിച്ചു.

Top