കഴിഞ്ഞ 28 വര്‍ഷമായി കാത്തിരുന്ന വിധി; സ്വാഗതം ചെയ്യുന്നുവെന്ന് സഞ്ജയ് റാവത്ത്

മുംബൈ: ബാബറി മസ്ജിദ് കേസിലെ വിധിയെ സ്വാഗതം ചെയ്യുന്നുവെന്ന് ശിവസേന നോതാവ് സഞ്ജയ് റാവത്ത്. കഴിഞ്ഞ 28 വര്‍ഷമായി കാത്തിരുന്ന വിധിയാണ്. ഈ സംഭവം ഇപ്പോള്‍ നാം മറക്കണം.

ബാബറി മസ്ജിദ് തകര്‍ത്തിട്ടില്ലായിരുന്നുവെങ്കില്‍ രാം മന്ദിറിലെ ഭൂമി പൂജ കാണാന്‍ കഴിയുമായിരുന്നില്ല. അന്ന് അവിടെ ഉണ്ടായിരുന്നതും പ്രതിഷേധത്തില്‍ പങ്കെടുത്തവരുമായ എല്ലാ നേതാക്കളെയും ഞാന്‍ അഭിനന്ദിക്കുന്നുവെന്നും സഞ്ജയ് റാവത്ത് പറഞ്ഞു.

Top