രണ്ട് മുന്നണികളുടെയും നാശത്തിന്റെ തുടക്കമായിരിക്കും ലോക്‌സഭാ തെരഞ്ഞെടുപ്പ്; കെ സുരേന്ദ്രന്‍

ലോക്‌സഭാ തെരഞ്ഞെടുപ്പ് രണ്ട് മുന്നണികളുടെയും നാശത്തിന്റെ തുടക്കമായിരിക്കുമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍. INDIA മുന്നണി എല്ലായിടത്തും തകര്‍ന്നു. കൂടുതല്‍ കക്ഷികള്‍ എന്‍ഡിഎയ്‌ക്കൊപ്പം ചേരുന്നു എന്നും സുരേന്ദ്രന്‍ മാധ്യമങ്ങളോട് പറഞ്ഞു. സ്ഥനാര്‍ഥി പ്രഖ്യാപനം ഉണ്ടായതിന് ശേഷം പ്രധാനമന്ത്രി ആദ്യം പ്രചാരണത്തിന് എത്തുന്നത് കേരളത്തിലാണ്. എന്‍ഡിഎ തെരഞ്ഞെടുപ്പിന്റെ ഔദ്യോഗികമായ ആദ്യ റോഡ് ഷോ കേരളത്തിലാവും. 15ന് പാലക്കാട് വൈകിട്ട് 5 മണിയ്ക്കും 17ന് രാവിലെ 11 മണിക്ക് പത്തനംതിട്ടയിലും റോഡ് ഷോ നടക്കും.

കേന്ദ്ര അവഗണന എന്ന പ്രചാരണം പൊളിഞ്ഞു. 47 വര്‍ഷം മുടങ്ങി കിടന്ന മാഹി ബൈപാസ് മോദി സര്‍ക്കാര്‍ പൂര്‍ത്തീകരിച്ചു. കേരളത്തിലെ അടിസ്ഥാന സൗകര്യ വികസനത്തിന് കഴിഞ്ഞ 10 വര്‍ഷം വലിയ പരിഗണന കിട്ടി. യുഡിഎഫിന് ആകെ അങ്കലാപ്പായി. വടകരയില്‍ മുരളീധരന്‍ ജയിക്കേണ്ടതായിരുന്നു. വടകരയിലും തൃശൂരും യുഡിഎഫ് പരാജയപ്പെടും. സമനില തെറ്റിയ തീരുമാനങ്ങള്‍ ആണ് യുഡിഎഫ് തകര്‍ച്ചയ്ക്ക് കാരണം. സുരേഷ് ഗോപിയെ തോല്പിക്കാനാണ് മത്സരിക്കുന്നത് എന്നാണ് പറയുന്നത്. സ്വയം ജയിക്കാനല്ല. കോണ്‍ഗ്രസിന് വെളുക്കാന്‍ തേച്ചത് പാണ്ടായി. വരും ദിവസങ്ങളിലും സിപിഐഎം, കോണ്‍ഗ്രസ് നേതാക്കള്‍ ബിജെപിക്കൊപ്പം ചേരും. ഷാഫി 5 നേരം പ്രാര്‍ത്ഥിക്കുന്നത് വടകരയില്‍ തന്നെ തോല്‍പിക്കണം എന്നാണ്. പാലക്കാട് ഉപതെരഞ്ഞെടുപ്പ് ഉണ്ടാവില്ല. വടകര, തൃശൂര്‍ സീറ്റുകളില്‍ യുഡിഎഫിന് കൈപൊള്ളും. കേരളത്തില്‍ എല്‍ഡിഎഫ്, യുഡിഎഫ് തളരും. എന്‍ഡിഎ വളരും എന്നും സുരേന്ദ്രന്‍ പ്രതികരിച്ചു.

Top