ലോക്‌സഭാ തിരഞ്ഞെടുപ്പ് തീയതി തിങ്കളാഴ്ച പ്രഖ്യാപിച്ചേക്കും

ന്യൂഡല്‍ഹി: ലോക്സഭാ തിരഞ്ഞെടുപ്പ് തീയതികള്‍ മാര്‍ച്ച് 11നോ, 12നോ പ്രഖ്യാപിച്ചേക്കും. സര്‍ക്കാര്‍ പരിപാടികള്‍ നടത്തുന്ന വിജ്ഞാന്‍ ഭവന്‍ ഹാള്‍ ഈ തീയതികളില്‍ തിരഞ്ഞെടുപ്പ് കമ്മിഷന്‍ ബുക്ക് ചെയ്തിട്ടുണ്ട്. തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട യോഗത്തിന് ശേഷം ഇവിടെ തീയതികള്‍ പ്രഖ്യാപിക്കുമെന്നാണ് കരുതുന്നത്.

2014 ലെ ലോകസഭാ തിരഞ്ഞെടുപ്പ് മാര്‍ച്ച് അഞ്ചിനാണ് പ്രഖ്യാപിച്ചിരുന്നത്. കഴിഞ്ഞ മൂന്ന് പൊതുതിരഞ്ഞെടുപ്പുകളും മാര്‍ച്ച് ആദ്യ വാരമാണ് പ്രഖ്യാപിച്ചിരുന്നത്. ഇത്തവണ കഴിഞ്ഞ വര്‍ഷത്തേതുപോലെ നാലുഘട്ടങ്ങളായാകും തിരഞ്ഞെടുപ്പ് നടത്തുക.

Top