കൂടുതല്‍ ഇളവുകളോടെ തമിഴ്‌നാട്ടില്‍ ലോക്ഡൗണ്‍ വീണ്ടും നീട്ടി

ചെന്നൈ: തമിഴ്‌നാട്ടില്‍ ലോക്ഡൗണ്‍ ജൂണ്‍ 21 വരെ നീട്ടി. കൂടുതല്‍ ഇളവുകള്‍ നല്‍കിയാണ് ലോക്ഡൗണ്‍ നീട്ടിയത്. കോയമ്പത്തൂര്‍,നീലഗിരി,തിരുപ്പൂര്‍,ഈറോഡ്,കരുര്‍,നാമക്കല്‍,തഞ്ചാവൂര്‍, തിരുവരൂര്‍,നാഗപ്പട്ടണം,മൈലാട് ദുരൈ എന്നിവിടങ്ങളില്‍ ഇളവുകള്‍ നല്‍കിയിട്ടില്ല. ചെന്നൈ അടക്കമുള്ള തമിഴ്‌നാട്ടിലെ മിക്കപ്രദേശങ്ങളിലും കോവിഡ് രോഗികളുടെ എണ്ണത്തില്‍ വലിയ കുറവ് രേഖപ്പെടുത്തിയിരുന്നു. ഈ സാഹചര്യത്തിലാണ് കൂടുതല്‍ ജില്ലകളില്‍ ഇളവ് നല്‍കാന്‍ മുഖ്യമന്ത്രി എം.കെ സ്റ്റാലിന്റെ നേതൃത്വത്തില്‍ കൂടിയ യോഗം തീരുമാനിച്ചത്.

അതെ സമയം ഇളവുകള്‍ നല്‍കിയ 27 ജില്ലകളിലെ സ്‌കൂളുകള്‍,കോളജുകള്‍ എന്നിവയുടെ ഓഫീസുകള്‍ തുറന്ന് പ്രവര്‍ത്തിക്കാന്‍ അനുമതി നല്‍കി. കയറ്റുമതിയുമായി ബന്ധപ്പെട്ട സ്ഥാപനങ്ങള്‍ക്ക് 50 ശതമാനം ജീവനക്കാരുമായി തുറന്ന് പ്രവര്‍ത്തിക്കാം. വ്യവസായ സ്ഥാപനങ്ങള്‍ക്ക് 33 ശതമാനം ജീവനക്കാരുമായി തുറന്ന് പ്രവര്‍ത്തിക്കാം. ഐ.ടിയുമായി ബന്ധപ്പെട്ട സ്ഥാപനങ്ങള്‍ക്ക് 20 ശതമാനം ജീവക്കാരോ അല്ലെങ്കില്‍ പത്ത് ജീവനക്കാരുമായോ തുറന്ന് പ്രവര്‍ത്തിക്കാം. തുടങ്ങി നിരവധി ഇളവുകളാണ് നിലവില്‍ നല്‍കിയിരിക്കുന്നത്.

Top