അതിരന്റെ ലൊക്കേഷന്‍ ചിത്രങ്ങള്‍ പുറത്തു വിട്ടു. . .

ഹദ് ഫാസില്‍, സായി പല്ലവി എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി നവാഗതനായ വിവേക് സംവിധാനം ചെയ്യുന്ന സിനിമയാണ് അതിരന്‍. ചിത്രത്തിനായി തിരക്കഥയൊരുക്കുന്നത് പി.എഫ്. മാത്യൂസാണ്.

ത്രില്ലര്‍ മൂഡില്‍ കഥ പറയുന്ന ചിത്രത്തിന്, നീണ്ട ഇടവേളയ്ക്കു ശേഷം സായി പല്ലവി മലയാളത്തിലേക്കു തിരികയെത്തുന്നു എന്ന പ്രേത്യേകത കൂടി ഉണ്ട്. ചിത്രത്തില്‍ ഡോക്ടറുടെ വേഷത്തിലാണ് ഫഹദ് ഫാസില്‍ എത്തുന്നത്. ഊട്ടിയിലെ ഒരു സൈക്കാട്രിക്ക് ഹോസ്പിറ്റലാണ് കഥയ്ക്ക് പശ്ചാത്തലമൊരുങ്ങുന്നത്. ഇപ്പോള്‍, ചിത്രത്തിന്റെ ലൊക്കേഷന്‍ ചിത്രങ്ങള്‍ അണിയറ പ്രവര്‍ത്തകര്‍ പുറത്തു വിട്ടിരിക്കുകയാണ്.

അതുല്‍ കുല്‍ക്കര്‍ണി, പ്രകാശ് രാജ്, രണ്‍ജി പണിക്കര്‍, സുരഭി എന്നിവരും ചിത്രത്തില്‍ മറ്റ് പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. സെഞ്ച്വറി ഫിലിംസാണ് ചിത്രം നിര്‍മിക്കുന്നത്.

Top