കോണ്‍ഗ്രസ്, ലീഗ് സ്ഥാനാര്‍ത്ഥി പട്ടിക നാളെ പുറത്തുവിടും

ന്യൂഡല്‍ഹി: നിയമസഭാ തെരഞ്ഞെടുപ്പിനുള്ള കോണ്‍ഗ്രസിന്റേയും മുസ്ലിം ലീഗിന്റെയും സ്ഥാനാര്‍ഥി പട്ടിക നാളെ പുറത്തു വിടും. കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മറ്റിക്ക് ശേഷം ആറ് മണിയോട് കൂടിയായിരിക്കും കോണ്‍ഗ്രസ് സ്ഥാനാര്‍ഥി പട്ടിക പ്രഖ്യാപിക്കുന്നത്.

കെ.പി.സി.സി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രനാണ് കോണ്‍ഗ്രസ് സ്ഥാനാര്‍ഥി പട്ടിക നാളെ വൈകുന്നേരം പ്രഖ്യാപിക്കുമെന്ന് അറിയിച്ചത്. എഐസിസിയുമായും ആലോചിച്ച ശേഷം ഒറ്റ ഘട്ടമായാണ് പട്ടിക പ്രഖ്യാപിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

എംപിമാര്‍ മത്സരിക്കുമോ എന്നത് നാളെ വ്യക്തമാക്കുമെന്നും അദ്ദേഹം പറഞ്ഞു. ലീഗ് നേതാവ് കെ.പി.എ മജീദ് ആണ് മുസ്ലിം ലീഗ് സ്ഥാനാര്‍ഥി പട്ടിക നാളെ പ്രഖ്യാപിക്കുമെന്ന് അറിയിച്ചത്.

 

Top