മദ്യനയം; സംസ്ഥാന സര്‍ക്കാരിനെതിരെ വിമര്‍ശനവുമായി ചങ്ങനാശ്ശേരി അതിരൂപത രംഗത്ത്

bar

കോട്ടയം: മദ്യനയവുമായി ബന്ധപ്പെട്ട കേസില്‍ സംസ്ഥാന സര്‍ക്കാരിനെതിരെ ചങ്ങനാശ്ശേരി അതിരൂപതാ അധ്യക്ഷന്‍ മാര്‍ ജോസഫ് പെരുന്തോട്ടം രംഗത്ത്. മദ്യവ്യാപാരികളെ പ്രോത്സാഹിപ്പിക്കുന്ന സമീപനം ജനസേവനമല്ലെന്നാണ് ചങ്ങനാശേരി അതിരൂപതാ അധ്യക്ഷന്‍ വ്യക്തമാക്കുന്നത്.

ഇത് സര്‍ക്കാരിന്റെ ശ്രദ്ധയില്‍പ്പെടുത്തിയിട്ടും ചര്‍ച്ചക്ക് പോലും തയ്യാറായില്ലെന്നും ആരോപണം ഉണ്ട്. കേരള മദ്യവിരുദ്ധ വിശാല സഖ്യം ചെങ്ങന്നൂരില്‍ സംഘടിപ്പിച്ച പ്രതിഷേധ യോഗത്തിലായിരുന്നു വിമര്‍ശനം ഉന്നയിച്ചത്.

Top