നെഹ്‌റു സുവോളജിക്കല്‍ പാര്‍ക്കിലെ സിംഹങ്ങള്‍ കോവിഡ് മുക്തരായി

ഹൈദരാബാദ്: ഹൈദരാബാദ് നെഹ്റു സുവോളജിക്കല്‍ പാര്‍ക്കില്‍ കൊവിഡ് 19 ബാധിച്ച എട്ട് ഏഷ്യാറ്റിക് സിംഹങ്ങളും രോഗമുക്തരായി. 14 ദിവസത്തെ ചികിത്സയില്‍ ലക്ഷണങ്ങള്‍ എല്ലാം മാറിയെന്നും മൃഗശാല അധികൃതര്‍ അറിയിച്ചു. മെയ് നാലിനാണ് രാജ്യത്ത് ആദ്യമായി മൃഗങ്ങളില്‍ രോഗം സ്ഥിരീകരിച്ചത്.

നാല് ആണ്‍ സിംഹങ്ങളും നാല് പെണ്‍ സിംഹങ്ങളുമാണ് രോഗബാധിതരായിരുന്നത്. സിംഹങ്ങളുടെ മൂക്കില്‍ നിന്ന് ദ്രാവക സമാനമായ പദാര്‍ത്ഥം കാണുകയും ഇവ തീറ്റയെടുക്കാതിരിക്കുകയും ചുമയ്ക്കാനും തുടങ്ങിയതോടെയാണ് ഇവയെ പരിശോധനയ്ക്ക് വിധേയമാക്കിയത്.

 

Top