ലൈഫ്മിഷന്‍ കേസ്; എം. ശിവശങ്കര്‍ നല്‍കിയ ജാമ്യാപേക്ഷ പരിഗണിക്കുന്നതില്‍ നിന്നും ജഡ്ജി പിന്‍മാറി

 

തിരുവനന്തപുരം: ലൈഫ് മിഷന്‍ കേസില്‍ എം. ശിവശങ്കര്‍ നല്‍കിയ ജാമ്യാപേക്ഷ പരിഗണിക്കുന്നതില്‍ നിന്നും ജഡ്ജി രാജാ വിജയരാഘവന്‍ പിന്‍മാറി. കേസ് മറ്റൊരു ബഞ്ച് പരിഗണിക്കും. ആരോഗ്യപരമായ കാരണങ്ങള്‍ പരിഗണിച്ച് ജാമ്യം അനുവദിക്കണം എന്നാവശ്യപ്പെട്ടാണ് എം.ശിവങ്കര്‍ ഹൈക്കോടതിയെ സമീപിച്ചിരിക്കുന്നത്.

ലൈഫ് മിഷന്‍ പദ്ധതിയില്‍ ഉള്‍പ്പെടുത്തി വടക്കാഞ്ചേരിയില്‍ വീടു നിര്‍മ്മിച്ചു നല്‍കാന്‍ യു.എ.ഇ റെഡ് ക്രസന്റ് നല്‍കിയ ഫണ്ടില്‍ നിന്ന് 4.5 കോടി രൂപ ശിവശങ്കര്‍ ഉള്‍പ്പെടെയുള്ള പ്രതികള്‍ കമ്മിഷനായി കൈപ്പറ്റിയെന്നും ഇതില്‍ ഒരു കോടി രൂപ ഡോളറാക്കി മാറ്റി വിദേശത്തേക്ക് കടത്തിയെന്നുമാണ് കേസ്. വിദേശ നാണ്യ വിനിമയച്ചട്ട ലംഘനം ആരോപിച്ചാണ് ഇ.ഡി കേസെടുത്തത്.

 

Top