മേജർ സന്ദീപ് ഉണ്ണികൃഷ്ണന്റെ ജീവിതം പറഞ്ഞ് ‘മേജർ’: വീഡിയോ പുറത്ത്

മുംബൈ ഭീകരാക്രമണത്തിൽ കൊല്ലപ്പെട്ട മേജർ സന്ദീപ് ഉണ്ണികൃഷ്ണന്റെ ജീവിതം സിനിമയാകുന്നു. ‘മേജർ’ എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിൽ ആദിവി ശേഷ് ആണ് നായകനാകുന്നത്. സന്ദീപിന്റെ ജന്മവാർഷികത്തിൽ അദ്ദേഹത്തിന്റെ ജീവിതത്തിൽ നിന്ന് പ്രയോജനം ഉൾക്കൊണ്ട് ഒരു വീഡിയോ സിനിമയുടെ അണിയറ പ്രവർത്തകർ അവതരിപ്പിച്ചു.

ശശി കിരൺ ടിക്കയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. നടൻ മഹേഷ് ബാബുവിന്റെ ഉടമസ്ഥതയിലുള്ള ജി. മഹേഷ് ബാബു എന്റെർടെയ്‌ൻമെന്റ്‌സും സോണി പിക്ചേഴ്സ് ഇന്റെർനാഷണൽ പ്രൊഡക്ഷൻസും ചേർന്നാണ് സിനിമ നിർമ്മിക്കുന്നത്.നേരത്തെ സന്ദീപിന്റെ ചരമ വാർഷികത്തിൽ മേജർ ബിഗിനിംഗ്‌സ് എന്ന പേരിൽ വീഡിയോ പുറത്തുവിട്ടിരുന്നു. 2020 ഓഗസ്റ്റിലാണ് ചിത്രത്തിന്റെ ഷൂട്ടിംഗ് ആരംഭിച്ചത്.

 

2008 ലെ ഭീകരാക്രമണത്തിനിടെ 14 സിവിലിയന്മാരെ രക്ഷിച്ച എൻ എസ് ജി കാമാൻഡോയാണ് മേജർ ഉണ്ണികൃഷ്‌ണൻ. പരിക്കുപറ്റിയ സൈനികനെ രക്ഷിക്കുന്നതിനിടെയായിരുന്നു ഉണ്ണികൃഷ്ണൻ വെടിയേറ്റ് മരിച്ചത്. കോഴിക്കോട് ജില്ലയിലെ ചെറുവണ്ണൂരിലാണ് സന്ദീപ് ഉണ്ണികൃഷ്‍ണൻ ജനിച്ചത്.

Top