ഇന്ത്യന്‍ സിനിമയിലെ ഇതിഹാസ താരം മധുബാലയുടെ ജീവിതം സിനിമയാകുന്നു

ന്ത്യന്‍ സിനിമയിലെ ഇതിഹാസ താരം മധുബാലയുടെ ജീവിതം സിനിമയാകുന്നു. ഡാര്‍ലിങ് എന്ന സിനിമയിലൂടെ ശ്രദ്ധ നേടിയ ജസ്മീത് കെ റീന്‍ ആണ് ചിത്രത്തിന്റെ സംവിധായിക. വീനസ് ഓഫ് ഇന്ത്യന്‍ സിനിമ എന്നറിയപ്പെടുന്ന, അസാമാന്യ പ്രതിഭയായ അഭിനേത്രിയ്ക്ക് നല്‍കുന്ന ആദരമാണ് ഈ ചിത്രമെന്ന് അണിയറപ്രവര്‍ത്തകര്‍ പറയുന്നു. മധുബാലയെ വെള്ളിത്തിരയില്‍ അവതരിപ്പിക്കാന്‍ കഴിവുള്ള അഭിനേത്രിയെ തേടുകയാണിപ്പോള്‍. നടിയെ തിരഞ്ഞെടുക്കുന്നതാണ് ഏറ്റവും കടുത്ത വെല്ലുവിളിയെന്ന് അണിയറപ്രവര്‍ത്തകര്‍ പറയുന്നു.

സോണി പിക്ചേഴ്സ് ഇന്റര്‍നാഷ്ണല്‍ ലിമിറ്റഡ്, ബ്രൂവിങ് തോട്ട് ലിമിറ്റഡ് എന്നീ ബാനറുകളിലാണ് സിനിമ നിര്‍മിക്കുന്നത്. മധുബാലയുടെ സഹോദരി മധൂര്‍ ബ്രിജ് ഭൂണ്‍ സഹനിര്‍മാതാവാണ്.മധുബാലയുടെ ജീവിതത്തെ ആസ്പദമാക്കി സിനിമയൊരുക്കാന്‍ നേരത്തേയും പലരും രംഗത്ത് വന്നിട്ടുണ്ട്. സംവിധായകന്‍ ഇംത്യാസ് അലിയും അക്കൂട്ടത്തിലുണ്ടായിരുന്നു. നടിയുടെ കുടുംബത്തിന്റെ അനുമതി ലഭിക്കാത്തതിനെ തുടര്‍ന്ന് ആ സിനിമ മുടങ്ങിപ്പോയി.

Top