യുഎഇ അറ്റാഷെയുടെ പേരിലുള്ള കത്ത് കസ്റ്റംസ് പിടികൂടി

തിരുവനന്തപുരം: തിരുവനന്തപുരത്തെ യുഎഇ കോണ്‍സുലേറ്റ് അറ്റാഷെ റാഷിദ് അല്‍ സലാമിയുടെ പേരിലുള്ള കത്ത് കസ്റ്റംസ് പിടികൂടി. അദ്ദേഹത്തിന്റെ ഒപ്പോടു കൂടിയ കത്താണ് പിടികൂടിയത്.

തന്റെ അസാന്നിധ്യത്തില്‍ നയതന്ത്ര ബാഗുകള്‍ കൈകാര്യം ചെയ്യാന്‍ ഫൈസല്‍ ഫരീദിനെ ചുമതലപ്പെടുത്തിയുള്ള കത്താണിത്. എന്നാല്‍ കത്ത് ഫൈസല്‍ ഫരീദ് വ്യാജമായി ഉണ്ടാക്കിയാണോ എന്നും കസ്റ്റംസ് പരിശോധിക്കുന്നുണ്ട്.

എന്നാല്‍ കേസിലെ പ്രധാന കണ്ണിയായ അറ്റാഷെ രാജ്യം വിട്ടതോടെ കസ്റ്റംസ് നേരിയ പ്രതിസന്ധി നേരിടുന്നുണ്ട്. കേസില്‍ വ്യക്തതയുണ്ടാക്കാന്‍ അറ്റാഷെയെയും ചോദ്യം ചെയ്യേണ്ടതായി വരും.

Top