സ്കൂളിൽ കയറിയ പുള്ളിപ്പുലിയെ പിടികൂടി

മുംബൈ ഗോരേഗാവിലെ സ്‌കൂളിൽ നിന്നും പുള്ളിപ്പുലിയെ പിടികൂടി. സ്‌കൂളിലെ ശുചിമുറിയിലാണ് പുലി കുടുങ്ങിയത്. മണിക്കൂർ നീണ്ട പരിശ്രമത്തിനൊടുവിലാണ് പുലിയെ സുരക്ഷിതമായി വനംവകുപ്പ് പുറത്തെടുത്തത്. മുൻകരുതലിന്റെ ഭാഗമായി മുംബൈ പബ്ലിക് സ്‌കൂളിന് ഇന്ന് അവധി നൽകിയിരുന്നു.

ചൊവ്വാഴ്ച രാത്രി പന്ത്രണ്ടോടെയാണ് പുലി സ്‌കൂളിൽ കയറിയതെന്നാണ് വിവരം. പുലി സെക്യൂരിറ്റി ജീവനക്കാരൻ്റെ ശ്രദ്ധയിൽപ്പെടുകയും ഉടൻ വനംവകുപ്പിനെ അറിയിക്കുകയുമായിരുന്നു. തുടർന്ന് ബോറിവലി നാഷണൽ പാർക്കിൽ നിന്നുള്ള വനംവകുപ്പ് സംഘം സ്ഥലത്തെത്തി. പുലിയെ പിടികൂടാൻ രാത്രി ശ്രമിച്ചെങ്കിലും നടന്നില്ല. ഒടുവിൽ ഇന്ന് രാവിലെയോടെ പിടികൂടി വനത്തിൽ തുറന്നുവിട്ടു.

നാലഞ്ച് മണിക്കൂർ നീണ്ട പരിശ്രമത്തിനൊടുവിലാണ് പുലിയെ സുരക്ഷിതമായി പുറത്തെടുത്തത്. സഞ്ജയ് ഗാന്ധി ദേശീയ ഉദ്യാനത്തോട് ചേർന്നുള്ള പ്രദേശത്ത് പുള്ളിപ്പുലി സാന്നിധ്യം പതിവാണ്. ഗോരേഗാവിലെ റസിഡൻഷ്യൽ സൊസൈറ്റികളിൽ മുമ്പ് പുള്ളിപ്പുലിയെ കണ്ടിട്ടുണ്ട്. പുലി സ്‌കൂളിൽ കയറിയതോടെ വിദ്യാർത്ഥികളിലും രക്ഷിതാക്കളിലും പരിഭ്രാന്തി പരന്നിരിക്കുകയാണ്.

Top