നൂറിലധികം ജീവനക്കാര്‍ക്ക് കോവിഡ് ബാധിച്ചെന്ന വാര്‍ത്ത നിഷേധിച്ച് നിയമസഭാ സെക്രട്ടേറിയേറ്റ്

തിരുവനന്തപുരം: നൂറിലധികം ജീവനക്കാര്‍ക്ക് കോവിഡ് ബാധിച്ചെന്ന വാര്‍ത്ത നിഷേധിച്ച് നിയമസഭാ സെക്രട്ടേറിയേറ്റ്. സംഘടനകള്‍ നല്‍കിയ വാര്‍ത്ത അടിസ്ഥാനരഹിതമാണ്. സഭാ സമ്മേളനത്തിന് ശേഷം രണ്ട് പേര്‍ക്ക് മാത്രമാണ് കോവിഡ് ബാധ കണ്ടെത്തിയത്. തെറ്റിദ്ധാരണ പരത്തുന്നതില്‍ നിന്ന് വിട്ടു നില്‍ക്കണമെന്നും നിയമസഭാ സെക്രട്ടേറിയേറ്റ് അഭ്യര്‍ഥിച്ചു.

കോവിഡ് സാഹചര്യത്തില്‍ സഭാ സമിതി യോഗങ്ങള്‍ ഒഴിവാക്കണമെന്നാവശ്യപ്പെട്ട് കേരള ലെജിസ്ലേച്ചര്‍ സെക്രട്ടറിയേറ്റ് അസോസിയേഷന്‍ നിയമസഭ സെക്രട്ടറിക്ക് കത്ത് നല്‍കിയിരുന്നു. ഈ കത്തിലാണ് നൂറോളം ജീവനക്കാര്‍ക്ക് വൈറസ് ബാധയുണ്ടായതായി ചൂണ്ടിക്കാട്ടിയത്. രോഗം പടരുന്നത് ഒഴിവാക്കാനും സ്ഥിതി നിയന്ത്രണ വിധേയമാക്കാനും നടപടി സ്വീകരിക്കണമെന്നും കത്തില്‍ ആവശ്യപ്പെട്ടിരുന്നു.

Top