‘ഇലകള്‍ പച്ച’ ; ഭാഷാപഠനം എളുപ്പമാക്കാന്‍ പുത്തന്‍ ആപ്പുമായി ‘അസമ’

ഭാഷ പഠിക്കാന്‍ ഇനി വിഷമിക്കണ്ട. അക്ഷരത്തെറ്റില്ലാതെ ഇനി മുതല്‍ ഇംഗ്ലീഷും മലയാളവും എഴുതാം.

ഭാഷാപഠനത്തില്‍ വിഷമം നേരിടുന്ന കുട്ടികള്‍ക്കായി പുതിയ ആപ്ലിക്കേഷന്‍ ഒരുക്കിയിരിക്കുകയാണ് കോഴിക്കോട്ടെ അസമ ചാരിറ്റബിള്‍ ട്രസ്റ്റ്.

“ഇലകള്‍ പച്ച” എന്ന പേരില്‍ എല്‍.കെ.ജി മുതല്‍ അഞ്ചാംക്ലാസ് വരെയുള്ള കുട്ടികള്‍ക്കായണ് ആപ്ലിക്കേഷന്‍
പുറത്തിറക്കിയത്.

എന്‍.ഐ.ടി കാലിക്കറ്റില്‍ നിന്ന് പുറത്തിറങ്ങിയ ഒരു കൂട്ടം എന്‍ജിനീയര്‍മാരാണ് പുത്തന്‍ ആശയത്തിന് രൂപം നല്‍കിയത്.

ഗൂഗിള്‍ പ്ലേസ്റ്റോറില്‍ നിന്ന് സൗജന്യമായി ഡൗണ്‍ലോഡ് ചെയ്യാവുന്ന ഇലകള്‍ പച്ച സ്‌പെല്ലിങ് മന:പാഠമാക്കുന്ന
രീതിക്കുപകരമായി ഭാഷയുടെ യുക്തിയും, ശബ്ദവുമനുസരിച്ചുള്ള നിയമങ്ങളും പഠിപ്പിക്കുകയാണ് ചെയ്യുന്നത്.

Top