എല്‍ഡിഎഫ് കൂടുതല്‍ സീറ്റ് നേടി അധികാരത്തില്‍ വരും; എം എം മണി

ഇടുക്കി: സംസ്ഥാനത്ത് ഇടതുപക്ഷത്തിന് തുടര്‍ ഭരണം വരുമെന്ന കാര്യത്തിന് സംശയമില്ലെന്ന് മന്ത്രി എംഎം മണി. യുഡിഎഫ് ജനങ്ങളുടെ താത്പര്യങ്ങള്‍ക്കെതിരാണെന്നും അടിസ്ഥാനമില്ലാത്ത കള്ളം പറയുന്നതില്‍ പ്രതിപക്ഷ നേതാവ് ആശാനാണെന്നും എംഎം മണി പറഞ്ഞു. നുണയും വിഢിത്തവും മാത്രമേ പ്രിതപക്ഷ നേതാവ് പറയുവെന്നും അദ്ദേഹം തുറന്നടിച്ചു.

കഴിഞ്ഞ വര്‍ഷത്തേക്കാള്‍ കൂടുതല്‍ സീറ്റ് നേടി എല്‍ഡിഎഫ് അധികാരത്തില്‍ വരുമെന്നും ഉടുമ്പന്‍ചോലയില്‍ തന്റെ ഭൂരിപക്ഷം എത്രയെന്ന് നോക്കിയാല്‍ മതിയെന്നും എംഎം മണി കൂട്ടിച്ചേര്‍ത്തു.

 

Top