എല്‍ഡിഎഫ് ഭരണം ഇനിയും തുടരും, പക്ഷെ പ്രതിപക്ഷ നേതാവ് ആ സ്ഥാനത്ത് ഉണ്ടാകില്ല; മുഹമ്മദ് റിയാസ്

കൊച്ചി: മുഖ്യമന്ത്രിയും മന്ത്രിമാരും സഞ്ചരിച്ച നവകേരള ബസ്സിനുനേരെ ഷൂ ഏറുണ്ടായ സംഭവത്തില്‍ രൂക്ഷ വിമര്‍ശനവുമായി മന്ത്രി മുഹമ്മദ് റിയാസ്. എല്‍ഡിഎഫ് ഭരണം ഇനിയും തുടരും, പക്ഷെ പ്രതിപക്ഷ നേതാവ് ആ സ്ഥാനത്ത് ഉണ്ടാകില്ല എന്നാണ് മന്ത്രി മുന്നറിയിപ്പ് നല്‍കിയത്. കോതമംഗലത്തേക്കുള്ള യാത്രയ്ക്കിടെ ഓടക്കാലില്‍വച്ചാണ് കെഎസ്യു പ്രവര്‍ത്തകര്‍ നവകേരള ബസ്സിനുനേരെ ഷൂ എറിഞ്ഞത്.
നവകേരള ബസ്സിനുനേരെ ഷൂ എറിയിച്ച പ്രതിപക്ഷ നേതാവിനോട് എന്ന ആമുഖത്തോടെയാണ് മന്ത്രി റിയാസ് വിഷയത്തില്‍ രൂക്ഷ വിമര്‍ശനം ഉന്നയിച്ചത്.

Top