തൃശൂര്‍ കോര്‍പ്പറേഷനില്‍ എല്‍ഡിഎഫ് ഭരണം നിലനിര്‍ത്തി

തൃശൂര്‍: തദ്ദേശ തെരഞ്ഞെടുപ്പില്‍ തൃശൂര്‍ കോര്‍പ്പറേഷനില്‍ ഭരണം നിലനിര്‍ത്തി എല്‍ഡിഎഫ്. അതേസമയം, തൃശൂരില്‍ യുഡിഎഫ് വിമതന്റെ നിലപാട് നിര്‍ണായകമാകും. ഇതു സംബന്ധിച്ച തീരുമാനം പിന്നീട് അറിയിക്കുമെന്ന് തൃശൂരിലെ യുഡിഎഫ് വിമതന്‍ എംകെ വര്‍ഗീസ് അറിയിച്ചു.

ആകെയുള്ള 941 ഗ്രാമ പഞ്ചായത്തുകളില്‍ 511 ഇടത്ത് എല്‍ഡിഎഫും 369 ഇടത്ത് യുഡിഎഫും 26 ഇടങ്ങളില്‍ ബിജെപിയും വിജയിച്ചു. ആറ് കോര്‍പ്പറേഷനുകളില്‍ 5 സീറ്റ് എല്‍ഡിഎഫും 1സീറ്റ് യുഡിഎഫും നേടി. മുന്‍സിപ്പാലിറ്റികളില്‍ എല്‍ഡിഎഫ്- 35, യുഡിഎഫ്-45, ബിജെപി-2 എന്നിങ്ങനെയാണ് സിറ്റുകള്‍ ലഭിച്ചത്. ജില്ലാ പഞ്ചായത്തില്‍ എല്‍ഡിഎഫ്- 10, യുഡിഫ്-4 എന്ന നിലയിലാണ. ബ്ലോക്ക് പഞ്ചായത്ത് തലത്തില്‍ എല്‍ഡിഎഫ്-112, യുഡിഎഫ്- 38, ബിജെപി-1 എന്ന നിലയിലാണ് വിജയം ഉറപ്പിച്ചിരിക്കുന്നത്.

Top