കേരളത്തില്‍ എല്‍ഡിഎഫ് സര്‍ക്കാര്‍ മികച്ച പ്രവര്‍നങ്ങളാണ് നടത്തുന്നത്; അശോക് ഗെലോട്ട്

ല്‍ഡിഎഫ് സര്‍ക്കാരിനെയും കേരള മോഡലിനെയും പ്രശംസിച്ച് രാജസ്ഥാന്‍ മുഖ്യമന്ത്രി അശോക് ഗെലോട്ട്. കേരളത്തിലും 5 വര്‍ഷത്തില്‍ ഭരണം മാറുന്ന പതിവ് ഉണ്ടായിരുന്നു. എന്നാല്‍ കഴിഞ്ഞ തവണ അത് മാറിയെന്നും. മികച്ച പ്രവര്‍ത്തനം കാഴ്ചവെച്ചതിനാലാണ് കേരളത്തില്‍ സിപിഐഎമ്മിന് ഭരണത്തുടര്‍ച്ച ലഭിച്ചതെന്നും ഗെലോട്ട് പരാമര്‍ശിച്ചു.

പിണറായി സര്‍ക്കാരിന്റെ ഭരണത്തിനെതിരെ സംസ്ഥാനത്ത് കോണ്‍ഗ്രസ് പ്രതിഷേധം ശക്തമാക്കുന്നതിനിടെയാണ് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവിന്റെ പ്രശംസ. വര്‍ഷങ്ങളായി കേരളത്തില്‍ കോണ്‍ഗ്രസും സിപിഐഎമ്മും മാറിമാറി അധികാരത്തില്‍ വന്നിരുന്നു. പക്ഷേ ഇത്തവണ സിപിഐഎം സര്‍ക്കാര്‍ ഭരണത്തുടര്‍ച്ച നേടി. കാരണം അവര്‍ മികച്ച പ്രവര്‍നങ്ങളാണ് നടത്തിയതെന്ന് അശോക് ഗെലോട്ട് അഭിപ്രായപ്പെട്ടു.

Top