The lawyer organization aganist adv. sangeetha lakshmana

കൊച്ചി:ഹൈക്കോടതിയിലെ അഭിഭാഷകരും മാധ്യമപ്രവര്‍ത്തകരും തമ്മിലുണ്ടായ സംഘര്‍ഷവുമായി ബന്ധപ്പെട്ട് അഭിഭാഷകര്‍ക്കെതിരെ നിലപാടെടുത്ത അഡ്വ.സംഗീത ലക്ഷ്മണക്കെതിരെ അഭിഭാഷകര്‍ക്കിടയില്‍ പ്രതിഷേധം ശക്തമാവുന്നു.

നക്‌സല്‍ വര്‍ഗ്ഗിസിനെ വെടിവെച്ച് കൊന്ന കേസില്‍ അറസ്റ്റിലായി ജയിലിലടക്കപ്പെട്ട മുന്‍ ഐജി ലക്ഷ്മണയുടെ മകളുടെ ‘സര്‍ട്ടിഫിക്കറ്റ് ‘അഭിഭാഷക സമൂഹത്തിന് ആവശ്യമില്ലന്നാണ് ഹൈക്കോടതി അഡ്വക്കേറ്റ്‌സ് അസോസിയേഷന്റെ നിലപാട്.

വര്‍ഗ്ഗിസ് കേസില്‍ അകത്തായ ലക്ഷ്മണയ്ക്ക് വേണ്ടി നിയമ പോരാട്ടം നടത്തിയത് സംഗീതയുടെ നേതൃത്വത്തിലായിരുന്നു. പെണ്ണ് കേസില്‍ പ്രതിയായ സഹപ്രവര്‍ത്തകന് കുട പിടിക്കാന്‍ രംഗത്തിറങ്ങിയെന്ന് ഒരു വിഭാഗം അഭിഭാഷകരെ ഫേയ്‌സ് ബുക്ക് പോസ്റ്റില്‍ സംഗീത വിശേഷിപ്പിച്ചതാണ് പ്രകോപനത്തിന് കാരണം.

‘വര്‍ഗ്ഗവഞ്ചകരെ’ തിരിച്ചറിഞ്ഞ് ഒറ്റപ്പെടുത്താനാണ് വിവിധ അഭിഭാഷക സംഘടനകളുടെ ആഹ്വാനം.

മാധ്യമങ്ങളില്‍ കൂടി അഡ്വക്കേറ്റ്‌സ് അസോസിയേഷന്റെ നിലപാടുകള്‍ക്ക് വിരുദ്ധമായി അഭിപ്രായ പ്രകടനം നടത്തിയ അഭിഭാഷകരായ ഉദയഭാനു, കാളീശ്വരം രാജ്, ജയശങ്കര്‍, ശിവന്‍ മഠത്തില്‍, നന്ദകുമാര്‍ തുടങ്ങിയവര്‍ക്കെതിരെ നടപടി സ്വീകരിക്കാന്‍ അഡ്വക്കേറ്റ്‌സ് അസോസിയേഷന്‍ ജനറല്‍ ബോഡിയോഗം നേരത്തെ തീരുമാനിച്ചിരുന്നു.

ഇതോടെപ്പം തന്നെ സംഗീത ലക്ഷ്മണക്കും വിശദീകരണ നോട്ടീസ്‌ നല്‍കും.ഇവരുടെ വിശദീകരണം ലഭിച്ച ശേഷം സീനിയര്‍ അഭിഭാഷകരടങ്ങുന്ന സമിതിയാവും അച്ചടക്ക നടപടി സ്വീകരിക്കുക. അഡ്വക്കേറ്റ്‌സ് അസോസിയേഷനില്‍ നിന്ന് പുറത്താക്കണമെന്ന അഭിപ്രായമാണ് ഭൂരിപക്ഷ അഭിഭാഷകര്‍ക്കുമുള്ളത്.

ഏറ്റവും അധികം പ്രകോപനം ഉണ്ടാക്കിയത് ഫേസ്ബുക്കിലൂടെ സംഗീത ലക്ഷ്മണ ആയതിനാല്‍ അവരോട് യാതൊരു സഹകരണവും ഭാവിയില്‍ പാടില്ലന്ന നിലപാടിലുറച്ച് നില്‍ക്കുകയാണ് അഭിഭാഷകര്‍.

നിയമം അതിന്റെ കര്‍ത്തവ്യം പിതാവിന്റെ കാര്യത്തില്‍ നിറവേറ്റിയത് കൊണ്ടാണോ സംഗീതയുടെ ‘കലി’പ്പെന്നാണ് യുവ അഭിഭാഷകര്‍ ചോദിക്കുന്നത്.

മാധ്യമ പ്രവര്‍ത്തകര്‍ ആഘോഷമാക്കിയ സംഗീതയുടെ ഫേയ്‌സ് ബുക്ക് പോസ്റ്റ് ഇപ്പോഴും സോഷ്യല്‍ മീഡിയയില്‍ വൈറലാണ്.

അതെ സമയം തന്റെ നിലപാടുകളില്‍ ഒരു മാറ്റവുമില്ലന്നും ഫേയ്‌സ് ബുക്ക് പോസ്റ്റില്‍ ഉറച്ച് നില്‍ക്കുകയാണെന്നുമുള്ള നിലപാടിലാണ് അഡ്വക്കേറ്റ് സംഗീത ലക്ഷ്മണ.

സംഗീത ലക്ഷ്മണയുടെ വിവാദമായ ഫേയ്‌സ് ബുക്ക് പോസ്റ്റില്‍ നിന്ന്…

എല്ലാവരും ഒരു കാര്യം ശ്രദ്ധിച്ചുവോ?

നിങ്ങളുടെ ഫ്രണ്ട് ലിസ്റ്റില്‍ ഉള്ള ഹൈക്കോടതി അഭിഭാഷകരില്‍ വളരെ വളരെ ചുരുക്കം, ഏറിയാല്‍ 10 ശതമാനം മാത്രമാണ് കഴിഞ്ഞ 3 ദിവസമായി മാധ്യമപ്രവര്‍ത്തകര്‍ക്ക് നേരെ ചില അഭിഭാഷകര്‍ നടത്തുന്ന പേക്കൂത്തുകള്‍ അനുകൂലിച്ചുകൊണ്ടുള്ള updates ഇവിടെ പോസ്‌റ് ചെയ്തിട്ടുള്ളത് എന്ന്; ഇവരില്‍ പലരും മറ്റുള്ളവരുടെ updates /photos share ചെയ്യുക മാത്രമാണ് ചെയ്തിട്ടുള്ളത്. ഇക്കൂട്ടര്‍ തന്നെ പോസ്‌റ് ചെയ്യുന്ന links/ photosല്‍ വിരലില്‍ എണ്ണാവുന്നത്ര വനിതാ അഭിഭാഷകരെ മാത്രമേ കാണാനും ഉള്ളു എന്നതും നിങ്ങള്‍ ശ്രദ്ധിച്ചുവോ? പുരുഷനായാലും സ്ത്രീയായാലും ബാക്കി ഏതാണ്ട് 90 ശതമാനം അഭിഭാഷകരും ഈ വിഷയത്തില്‍ silent ആണ് detached ആണ്. ശ്രദ്ധിക്കുക.
ഇനി ഹൈക്കോടതി boycott എന്ന കലാപരിപാടിയുടെ കാര്യം ഇന്ന് കോടതി നടപടികളില്‍ നിന്ന് വിട്ടുനില്‍ക്കുന്ന അഭിഭാഷകര്‍ മുഴുവന്‍ ഈ കസ്രത്തിനെ അനുകൂലിക്കുന്നു എന്നും അര്‍ത്ഥമില്ല. നമ്മുടെ നാട്ടില്‍ ഒരു ഹര്‍ത്താല്‍ പ്രഖ്യാപിച്ചാല്‍ നമ്മള്‍ ജോലിക്ക് പോകാതിരിക്കുന്നത് ഹര്‍ത്താല്‍ അനുകൂലിക്കുന്നത് കൊണ്ട് തന്നെയാണോ എന്ന ചോദ്യത്തിനുള്ള ഉത്തരമാണ് ഇവിടെയും അന്യോജ്യം, പര്യാപ്തം.
വെള്ള ഉടുപ്പും കഴുത്തില്‍ വെള്ള ബാന്‍ഡും അതിനുമുകളില്‍ കറുത്ത കോട്ടും പവിത്രം എന്ന് ഞാന്‍ കരുതുന്ന യൂണിഫോം ധരിച്ച് നടുറോഡില്‍ ഇറങ്ങി അതിസാഹസീക സ്റ്റണ്ടുകളും ആരെയും വെല്ലുന്ന അസഭ്യവര്‍ഷവും!! എല്ലാം തുടങ്ങുന്നത് പെണ്ണ് കേസില്‍ പ്രതിയായ ഒരു സഹപ്രവര്‍ത്തകന് കുട പിടിക്കാന്‍, ചൂട്ടു കത്തിച്ചു പിടിച്ചു അവനെ വീട്ടില്‍ തിരിച്ച് എത്തിയ്ക്കാന്‍, മാധ്യമ ക്യാമറകളില്‍ നിന്നു അവനെ ഒളിപ്പിച്ചു നിര്‍ത്താന്‍ കഴിയാതെ പോയ തങ്ങളുടെ കഴിവുകേട് മറച്ചു പിടിക്കാന്‍, മറ്റു പരാക്രമങ്ങളിലേയ്ക്ക് ഹൈക്കോടതി അഭിഭാഷസംഘടന തയ്യാറായി ഇറങ്ങി പുറപ്പെട്ടപ്പോള്‍ മാത്രമാണ്. അതാണ്, അതു തന്നെയാണ് ROOT CAUSE. ORIGIN അതു തന്നെയാണ്.
ഇതാണ് ഒരു അഭിഭാഷസംഘടന എന്നതിന്റെ ഉദ്ദേശലക്ഷ്യങ്ങള്‍ എങ്കില്‍, ഒരു അഭിഭാഷസംഘടനയുടെ പ്രവര്‍ത്തശൈലി എങ്കില്‍……. I leave it your IQ to guess, imagine, predict and predicate how things would be here if this is how it’s going to be, in future tense!!
മേല്‍ പറഞ്ഞ എന്റെ അഭിപ്രായങ്ങളോട് വിയോജിപ്പുള്ളവര്‍, എതിര്‍പ്പുള്ള അഭിഭാഷക സുഹൃത്തുക്കള്‍ അതു രേഖപ്പെടുത്തുവാന്‍ സ്വന്തം profile wall ഉപയോഗിക്കുക. ആവശ്യമെങ്കില്‍ എന്നെ tag ചെയ്തും കൊള്ളുക. എന്റെ നെഞ്ചത്തോട്ട് കയറാന്‍ വരണ്ട എന്ന് അര്‍ത്ഥം. എനിക്കാണെങ്കില്‍ നെഞ്ച് അല്‍പം കൂടുതലും നട്ടെലിന് അല്പം ബലകൂടുതലും ഉള്ളതാണ്.
PS: എന്നെ കേസ് ഏല്‍പ്പിക്കുന്നവര്‍ ഇത് ഓര്‍മിക്കുക, അറിയുക. ഉറപ്പിച്ചു കൊള്ളുക.
എന്ത് വിപ്ലവം ഉണ്ടാക്കാനായിട്ടാണ് എങ്കിലും, ഇനി അതല്ല എന്റെ തന്നെ തല പോകുന്ന കാര്യമാണ് എങ്കില്‍ കൂടി, നിങ്ങളുടെ കേസ് കോടതിയില്‍ പോസ്‌റ് ചെയ്യതിട്ടുള്ള ദിവസം നിങ്ങള്‍ക്ക് വേണ്ടി നിങ്ങളുടെ കേസില്‍ കോടതിയില്‍ ഹാജരാകാതെ ഇമ്മാതിരി നാണംകെട്ട, നെറികെട്ട, ബോധംകെട്ട വേഷംകെട്ടുകള്‍ ഉറിഞ്ഞാടുന്ന അഭിഭാഷകക്കൂട്ടത്തില്‍ ഈ സംഗീത ലക്ഷ്മണ ഉണ്ടാവില്ല. പകരം നിങ്ങളുടെ കേസ് വിളിക്കുമ്പോള്‍ കോടതിയുടെ മുന്നില്‍, തല ഉയര്‍ത്തി പിടിച്ചു തന്നെ നില്‍ക്കുന്നുണ്ടാവും ഞാന്‍!!

Top