ചരിത്രത്തിലെ ഏറ്റവും വലിയ നിരക്ക്; ഇന്ന് 320 രൂപ കൂടി

തിരുവനന്തപുരം: ചരിത്രത്തിലെ ഏറ്റവും വലിയ നിരക്കില്‍ സ്വര്‍ണം. അന്താരാഷ്ട്ര സ്വര്‍ണവില 2149 യുഎസ് ഡോളര്‍ കടന്നു. അമേരിക്ക എക്കാലത്തെയും വലിയ പണപ്പെരുപ്പത്തെ അഭിമുകീകരിക്കുന്നതാണ് വിലവര്‍ധനവിന് പ്രധാനകാരണം. ഇന്ന് ഒരു പവന് 320 രൂപയാണ് വര്‍ധിച്ചത്. വിപണിയില്‍ ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 48,080 രൂപയാണ്

ഫെബ്രുവരിയിലെ അവസാന ദിവസങ്ങളില്‍ സ്വര്‍ണവില ഉയര്‍ന്നിട്ടുണ്ടായിരുന്നില്ല, എന്നാല്‍ മാര്‍ച്ച് ആദ്യ ദിനങ്ങളില്‍ തന്നെ സ്വര്‍ണവില കുത്തനെ ഉയര്‍ന്നു. മാര്‍ച്ച് ഒന്ന് മുതല്‍ ഇന്ന് വരെ 2000 രൂപ വര്‍ധിച്ചു.

വിവാഹ സീസണ്‍ ആയതിനാല്‍ തന്നെ ഉപഭോക്താക്കള്‍ക്ക് വലിയ തിരിച്ചടിയാണ് സ്വര്‍ണവില വര്‍ദ്ധനവുണ്ടാക്കുന്നത്. ഒരു ഗ്രാം 22 കാരറ്റ് സ്വര്‍ണത്തിന്റെ വിപണി വില ഇന്ന് 40 രൂപ ഉയര്‍ന്നു. വിപണി വില 6010 രൂപയാണ്. ഒരു ഗ്രാം 18 കാരറ്റ് സ്വര്‍ണത്തിന്റെ വില 4990 രൂപയാണ്.

വെള്ളിയുടെ വിലയും ഉയര്‍ന്നു. വിപണി വില 79 രൂപയാണ്. ഹാള്‍മാര്‍ക്ക് വെള്ളിയുടെ വിലയില്‍ മാറ്റമില്ല. ഒരു ഗ്രാം ഹാള്‍മാര്‍ക്ക് വെള്ളിയുടെ വിപണി വില 103 രൂപയാണ്.

Top