സൗരയൂഥത്തിലെ ഏറ്റവും വലിയഗ്രഹം തന്നെ പഴക്കമേറിയതും

വ്യാഴത്തിന് ഇനി പുതിയ വിവരണം കൂടി. സൗരയൂഥത്തിലെ ഏറ്റവും വലിയഗ്രഹം എന്നതു കൂടാതെ ഏറ്റവും പഴക്കമേറിയ ഗ്രഹവും വ്യാഴം തന്നെയെന്ന് പുതിയ പഠനം.

സൂര്യനുണ്ടായി 4 ദശലക്ഷം വര്‍ഷങ്ങള്‍ക്കുളളില്‍ത്തന്നെയാണ് ഈ ഭീമന്‍ ഗ്രഹവും ഉണ്ടായതെന്നും ശാസ്ത്രജ്ഞര്‍ പറയുന്നു.

സൂര്യനില്‍ നിന്ന് അഞ്ചാമതായി സ്ഥിതി ചെയ്യുന്ന സൗരയൂഥത്തിലെ ഏറ്റവും വലിയ ഗ്രഹമായ വ്യാഴം ഒരു വാതകഗോളമാണ്.

ഹൈഡ്രജനാണ് വ്യാഴത്തിന്റെ മുഖ്യ ഘടകമെങ്കിലും കാല്‍ഭാഗത്തോളം ഹീലിയവുമുണ്ട്. വ്യാഴത്തിലെ ശിലകളില്‍ നിന്നുളള ഐസോടോപ്പുകളാണ് ശാസ്ത്രജ്ഞര്‍ പഠനത്തിനായി ഉപയോഗിച്ചത്.

പഴക്കമേറിയതാണെന്ന് കണ്ടെത്തിയെങ്കിലും കൃത്യമായി ഗ്രഹം രൂപം കൊണ്ടതെന്ന് നിര്‍ണയിക്കാന്‍ ശാസ്ത്രജ്ഞര്‍ക്ക് കഴിഞ്ഞിട്ടില്ല.

പുതിയ കണ്ടെത്തല്‍ പ്രപഞ്ചോല്‍പ്പത്തിയിലേക്കും വെളിച്ചം വീശുമെന്ന് ശാസ്ത്രജ്ഞര്‍ പറഞ്ഞു.

Top