മികച്ച ഓഫ്-റോഡ് ശേഷിയുള്ള ലാന്‍ഡ് റോവര്‍ ഡിഫന്‍ഡര്‍ ബീച്ചില്‍ കുടുങ്ങി; രക്ഷകനായത് മഹീന്ദ്ര ഥാര്‍

ണ്ടു കോടി വില വരുന്ന മികച്ച ഓഫ്-റോഡ് ശേഷിയുള്ള വാഹനമായ ലാന്‍ഡ് റോവര്‍ ഡിഫന്‍ഡര്‍ ബീച്ചില്‍ കുടുങ്ങി. ഒടുവില്‍ രക്ഷകനായത് മഹീന്ദ്ര ഥാര്‍. സംഭവത്തിന്റെ വീഡിയോ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. തമിഴ്‌നാട്ടിലെ ഈസ്റ്റ് കോസ്റ്റ് റോഡിലെ ബീച്ചില്‍ കുടുങ്ങിയ ലാന്‍ഡ് റോവര്‍ ഡിഫന്‍ഡറിനെയാണ് മഹീന്ദ്ര ഥാര്‍ രക്ഷിച്ചത്.

മണല്‍തിട്ടക്ക് മുകളിലൂടെ കയറ്റാന്‍ ശ്രമിക്കുന്നതിനിടെ വണ്ടി കുടുങ്ങിപ്പോകുകയായിരുന്നു. ഏറെ നേരം ശ്രമിച്ചിട്ടും കാര്‍ നീക്കാന്‍ സാധിച്ചില്ല. ലാന്‍ഡ് റോവര്‍ ഡിഫന്‍ഡറിന്റെ ഉടമ ഒരു തടസ മറികടക്കാന്‍ ശ്രമിക്കുന്നതിനിടെ ഡിഫന്‍ഡറിന്റെ ടയറുകളുടെ ട്രാക്ഷന്‍ നഷ്ടപ്പെടുകയും അടിവശം മണലില്‍ ആഴുകയും ചെയ്തു. ആളുകള്‍ ഏറെ നേരം ശ്രമിച്ചിട്ടും ഡിഫന്‍ഡറിന്റെ പിന്‍ ചക്രങ്ങള്‍ മണല്‍ കുഴിച്ചുകൊണ്ടേയിരുന്നു.

ഒടുവില്‍ രക്ഷാപ്രവര്‍ത്തനത്തിനായി മഹീന്ദ്ര ഥാറിനെ എത്തിച്ചു. തുടര്‍ന്ന് ഒരു ചങ്ങല ഘടിപ്പിച്ച ശേഷം മണല്‍തിട്ടയില്‍ നിന്ന് ഡിഫെന്‍ഡറിനെ നീക്കാനുള്ള ശ്രമങ്ങള്‍ തുടങ്ങി. മുന്നില്‍ നിന്ന് കെട്ടി വലിക്കുന്നതിന് പകരം റിവേഴ്സില്‍ ഡിഫെന്‍ഡറിനെ നീക്കാനായിരുന്നു പ്ലാന്‍. തുടക്കത്തില്‍ മണലില്‍ ഗ്രിപ്പ് ലഭിച്ചില്ലെങ്കിലും അധികം വൈകാതെ ഥാര്‍ ഡിഫന്‍ഡറിനെ അനായാസേന വലിച്ചുനീക്കി. വില കൂടിയ കാറിനെ അതും ഒരു ഓഫ്റോഡര്‍ എസ്യുവിയെ മഹീന്ദ്ര ഥാര്‍ പുഷ്പം പോലെ കെട്ടിവലിക്കുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ തരംഗം സൃഷ്ടിക്കുകയാണ്. അതേസമയം ഈ രക്ഷാപ്രവര്‍ത്തനത്തിന്റെ അര്‍ത്ഥം ഥാര്‍ ഇപ്പോള്‍ ഡിഫന്‍ഡറിനേക്കാള്‍ കഴിവുള്ളവതാണ് എന്നല്ല. ഓഫ്-റോഡിംഗ് എന്നാല്‍ തന്ത്രപരമായ ഡ്രൈവിംഗാണ്. വാഹനങ്ങള്‍ അപ്രതീക്ഷിതമായി കുടുങ്ങിയേക്കാം. ഇത് വാഹനത്തെയും ഡ്രൈവറെയും ആശ്രയിച്ചിരിക്കുന്നു. എങ്കിലും, അജ്ഞാതമായ സ്ഥലങ്ങളിലേക്ക് ഓഫ്-റോഡ് സാഹസികമായി പോകുന്നത് അപ്രതീക്ഷിതമായ വെല്ലുവിളികള്‍ സമ്മാനിക്കും. ഓഫ്-റോഡിംഗ് അങ്ങേയറ്റം ആസ്വാദ്യകരമായിരിക്കും. എന്നാല്‍ ഓഫ്-റോഡ് ട്രയലുകള്‍ കൈകാര്യം ചെയ്യുമ്പോള്‍ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങളുണ്ട്. ഒരു ബാക്കപ്പ് വാഹനം ഇല്ലാതെ ഹാര്‍ഡ്കോര്‍ ഓഫ് റോഡിംഗ് ഒരിക്കലും ശ്രമിക്കരുത്. ഡ്രൈവറുടെ പരിചയമോ വാഹനത്തിന്റെ കഴിവോ പരിഗണിക്കാതെ, ഏത് വാഹനവും കുടുങ്ങാം. ഒരു റിക്കവറി വെഹിക്കിള്‍ ഉള്ളത് തടസ്സങ്ങളില്ലാത്ത രക്ഷാപ്രവര്‍ത്തനം ഉറപ്പാക്കുന്നു.

Top