കുട്ടിക്കാനം കൊട്ടാരം കൈയ്യേറ്റം ലാന്‍ഡ് റവന്യൂ കമ്മീഷണര്‍ അന്വേഷിക്കുമെന്ന് മന്ത്രി

chandrasekharan

തിരുവനന്തപുരം: കുട്ടിക്കാനം കൊട്ടാരവും അനുബന്ധഭൂമിയും സ്വകാര്യ വ്യക്തികള്‍ കൈവശപ്പെടുത്തിയതിനെ കുറിച്ച് ലാന്‍ഡ് റവന്യൂ കമ്മീഷണര്‍ അന്വേഷിക്കുമെന്ന് റവന്യൂ മന്ത്രി ഇ.ചന്ദ്രശേഖരന്‍. നിയമസഭയിലാണ് മന്ത്രി ഇക്കാര്യം പറഞ്ഞത്.

73.18ഹെക്ടര്‍ ഭൂമിയാണ് കൊട്ടാരത്തിന് അനുബന്ധമായുള്ളത്. ഭൂമി നിരവധി സ്വകാര്യവ്യക്തികളുടെ പേരില്‍ റവന്യൂരേഖകളില്‍ ഉള്‍പ്പെട്ടതിനെക്കുറിച്ചാണ് അന്വേഷണം നടത്തുകയെന്ന് രമേശ് ചെന്നിത്തലയുടെ സബ്മിഷന് മന്ത്രി മറുപടി നല്‍കി.

Top