പിണറായി സര്‍ക്കാര്‍ പാസാക്കിയ ഭൂ പതിവ് ഭേദഗതി ബില്‍ ശുദ്ധ തട്ടിപ്പ് :ഡീന്‍ കുര്യാക്കോസ്

പിണറായി സര്‍ക്കാര്‍ പാസാക്കിയ ഭൂ പതിവ് ഭേദഗതി ബില്‍ ശുദ്ധ തട്ടിപ്പാണെന്ന് ഇടുക്കി എംപി ഡീന്‍ കുര്യാക്കോസ്. ഇടുക്കിയിലെ കര്‍ഷകരെ കൊള്ളയടിക്കുകയാണ് സര്‍ക്കാര്‍ ലക്ഷ്യം. രാജഭവനിലേക്ക് എല്‍ഡിഎഫ് ഇടുക്കി ജില്ലാ കമ്മിറ്റി നടത്തുന്ന പ്രതിഷേധ മാര്‍ച്ച് ഗവര്‍ണറും സര്‍ക്കാരും തമ്മിലുള്ള ഒത്തുകളിയുടെ ഭാഗമാണെന്നും അദ്ദേഹം വിമര്‍ശിച്ചു.

പട്ടയഭൂമിയില്‍ ചട്ടം ലംഘിച്ച് നില്‍ക്കുന്ന റിസോര്‍ട്ടുകളും പാര്‍ട്ടി ഓഫീസുകളും ക്രമപ്പെടുത്താനുള്ള നടപടിയും ഭേദഗതി വഴിയൊരുക്കുമെന്ന ആക്ഷേപവും ശക്തമാണ്. പ്രതിപക്ഷം കര്‍ഷകരെ തെറ്റിദ്ധരിപ്പിക്കുന്നു എന്നാണ് സിപിഐഎമ്മിന്റെ മറുപടി. ഈ മാസം ഒമ്പതിന് നടക്കുന്ന രാജ്ഭവന്‍ മാര്‍ച്ചില്‍ പതിനായിരം പേര്‍ പങ്കെടുക്കും.

ഇടുക്കിയിലെ ഭൂ പ്രശ്‌നങ്ങള്‍ക്ക് പരിഹാരമായാണ് ഭൂ പതിവ് ഭേദഗതി ബില്‍ നിയമസഭാ പാസാക്കിയത്. ബില്ലില്‍ ഇതുവരെ ഗവര്‍ണര്‍ ഒപ്പിട്ടിട്ടില്ല. ഇതില്‍ പ്രതിഷേധിച്ചാണ് രാജ്ഭവനിലേക്കുള്ള എല്‍ഡിഎഫ് മാര്‍ച്ച്. എന്നാല്‍ പിണറായി സര്‍ക്കാര്‍ മലയോര ജനങ്ങളെ വഞ്ചിക്കുകയാണെന്ന് ഇടുക്കി എം.പി ഡീന്‍ ഡീന്‍ കുര്യാക്കോസ് തുറന്നടിച്ചു. ബില്ലില്‍ ഗവര്‍ണര്‍ ഒപ്പുവയ്ക്കരുതെന്നാണ് ഇടതുപക്ഷത്തിന്റെ ആവശ്യം. രാജഭവന്‍ മാര്‍ച്ചിന്റെ ലക്ഷ്യം ഗവര്‍ണറെ പിന്തിരിപ്പിക്കുകയാണെന്നും അദ്ദേഹം ആരോപിച്ചു.

Top