തെരുവിലേക്ക് ചവറ് വലിച്ചെറിയുന്നത് ശിക്ഷാര്‍ഹമെന്ന് കുവൈത്ത് മുനിസിപ്പാലിറ്റി

കുവൈറ്റ് : വാഹനങ്ങള്‍ക്കുള്ളില്‍ നിന്നും തെരുവിലേക്ക് ചവറ് വലിച്ചെറിയുന്നത് ശിക്ഷാര്‍ഹമെന്ന് കുവൈറ്റ് മുനിസിപ്പാലിറ്റി.

നിയമം ലംഘിക്കുന്നവര്‍ക്കെതിരെ കര്‍ശന നിയമനടപടിയും 200 ദിനാര്‍ പിഴയും ഉണ്ടാകുമെന്ന് മുന്‍സിപ്പാലിറ്റി വ്യക്തമാക്കി.

‘വി ബ്യൂട്ടിഫൈ ഇറ്റ് വിത്ത് യുവര്‍ സപ്പോര്‍ട്ട് ‘ ക്യാമ്പയിനിന്റെ ഭാഗമായി കുവൈത്ത് മുനിസിപ്പാലിറ്റി പബ്ലിക് റിലേഷന്‍സ് വിഭാഗം രാജ്യവ്യാപകമായി നടത്തിവരുന്ന ബോധവത്കരണ പരിപാടിയോടനുബന്ധിച്ചാണ് രാജ്യത്തെ സ്വദേശികള്‍ക്കും വിദേശികള്‍ക്കും മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്.

കേന്ദ്ര മുനിസിപ്പാലിറ്റി പൊതുമാലിന്യ മുക്ത വിഭാഗം മേധാവി മിഷാല്‍ അല്‍ ആസ്മിയുടെ നിര്‍ദേശപ്രകാരം സെന്‍ട്രല്‍ എമര്‍ജന്‍സി കമ്മിറ്റിയുടെ നേതൃത്വത്തില്‍ പരിശോധനയ്ക്കുള്ള ഉത്തരവ് ബന്ധപ്പെട്ട വിഭാഗങ്ങള്‍ക്ക് കൈമാറി.

വേസ്റ്റ്, പേപ്പര്‍, കാന്‍സ്, സിഗരറ്റ്കുറ്റികള്‍ തുടങ്ങിവയ നിരത്തിലേക്ക് വലിച്ചെറിയുന്നത് ശ്രദ്ധയില്‍പ്പെട്ടാല്‍ കുറ്റക്കാര്‍ക്കെതിരെ നടപടിയുണ്ടാകും.

Top