വിദേശികളായ സര്‍ക്കാര്‍ ജീവനക്കാരെ തിരിച്ചെത്തിക്കാൻ ഒരുങ്ങി കുവൈത്ത് ഗവണ്മെന്റ്

കുവൈത്ത് : കോവിഡ് പശ്ചാത്തലത്തിൽ നാട്ടിൽ കുടുങ്ങിയ വിദേശികളായ സർക്കാർ ജീവനക്കാരെ തിരിച്ചെത്തിക്കാൻ കുവൈത്ത് ഗവണ്മെന്റ് നീക്കമാരംഭിച്ചു. ഇതിനു വേണ്ടിയുള്ള നടപടികൾ ആരംഭിക്കാൻ സാമൂഹ്യക്ഷേമ മന്ത്രിയുടെ നേതൃത്വത്തിലുള്ള കമ്മിറ്റിക്കു സർക്കാർ നിർദേശം നൽകി.

കോവിഡ് മൂലം വിദേശരാജ്യങ്ങളിൽ കുടുങ്ങിയ കുവൈത്ത് പൗരന്മാരെ തിരികെ എത്തിച്ചത് പോലെ അടിയന്തിരമായി സേവനം ആവശ്യമുള്ള വിദേശ ജീവനക്കാരെയും രാജ്യത്തു തിരിച്ചെത്തിക്കാനാണ് നീക്കം. സാമൂഹ്യക്ഷേമ സാമ്പത്തികാസൂത്രണകാര്യ മന്ത്രി മറിയം അൽ അഖീലിന്റെ നേതൃത്വത്തിലുള്ള കമ്മിറ്റിയാണ് വിദേശികളായ സർക്കാർ ജീവനക്കാരുടെ തിരിച്ചുവരവ് സാധ്യമാക്കുന്നതിനായി നിയോഗിക്കപ്പെട്ടത്.

പ്രവേശന വിലക്ക് നിലവിലുള്ള രാജ്യങ്ങളിൽ ഉൾപ്പെടെ കുടുങ്ങിയ പ്രവാസി ജീവനക്കാരെ മുന്‍ഗണനാടിസ്ഥാനത്തിൽ തിരികെ എത്തിക്കാനാണ് കമ്മിറ്റി ഉദ്യേശിക്കുന്നത്. വിവിധ മന്ത്രാലയങ്ങളോടും വകുപ്പുകളോടും നാട്ടിൽ കുടുങ്ങിയ ജീവനക്കാരുടെ മുന്‍ഗണനാടിസ്ഥാനത്തിലുള്ള പട്ടിക തയ്യാറാക്കാൻ മന്ത്രി നിർദേശം നൽകി .ആരോഗ്യ മന്ത്രാലയത്തിലെ ഡോക്റ്റർമാർ ഉൾപ്പെടെയുള്ള ജീവനക്കാരെയായിരിക്കും ആദ്യം തിരികെ എത്തിക്കുക.ഇതിനായുള്ള തയ്യാറെടുപ്പുകൾ കമ്മിറ്റി ആരംഭിച്ചു കഴിഞ്ഞു എന്നാണ് വിവരം.

Top