ആക്ഷന്‍ ചിത്രം ‘ദി കുങ്ഫു മാസ്റ്ററിന്റെ പുതിയ ലുക്ക് പുറത്തിറങ്ങി

ബ്രിഡ് ഷൈന്‍ സംവിധാനം ചെയ്യുന്ന ‘ദി കുങ്ഫു മാസ്റ്ററിന്റെ പുതിയ ലുക്ക് പുറത്തിറങ്ങി. ആയോധന കലയ്ക്കും ആക്ഷനും പ്രാധാന്യം നല്‍കുന്ന ചിത്രമാണിത്.

പൂമര’ത്തില്‍ നായികയായിരുന്ന നീത പിള്ളയാണ് നായിക. പുതുമുഖം ജിജി സ്‌കറിയയാണ് നായകന്‍. അഞ്ജു ബാലചന്ദ്രന്‍, രാമമൂര്‍ത്തി, രാജന്‍ വര്‍ഗീസ്, വിനോദ് മാത്യു, ഹരീഷ് ബാബു, ജയേഷ് കെ, രഞ്ജിത്ത് പി ബി, ജെയിംസ് ജെ എന്നിവരും ചിത്രത്തില്‍ എത്തുന്നുണ്ട്. ഛായാഗ്രഹണം അര്‍ജുന്‍ രവി ആണ്. എഡിറ്റിംഗ് കെ ആര്‍ മിഥുന്‍. സംഗീതവും പശ്ചാത്തല സംഗീതവും ഇഷാന്‍ ഷബ്ര ആണ് നിര്‍വ്വഹിക്കുന്നത്. ഫുള്‍ ഓണ്‍ സ്റ്റുഡിയോ ഫ്രെയിംസ് ആണ് നിര്‍മ്മാണം

Top