ശക്തമായ മഴയെ തുടര്‍ന്ന് കെ.എസ്.ആര്‍.ടി.സി സര്‍വ്വീസ് റൂട്ടില്‍ മാറ്റം

KSRTC

കോഴിക്കോട്: ശക്തമായ മഴയെ തുടര്‍ന്ന് വയനാട് ചുരം വഴി പോയിരുന്ന ദീര്‍ഘ ദൂര സര്‍വ്വീസുകള്‍ നാളെ മുതല്‍ കുറ്റ്യാടി ചുരം വഴി സര്‍വ്വീസ് നടത്താന്‍ തീരുമാനം. കോഴിക്കോട് ഗതാഗത മന്ത്രിയുടെ നേതൃത്വത്തില്‍ നടന്ന യോഗത്തിലാണ് തീരുമാനമായത്. കണ്ണൂര്‍ – മാക്കൂട്ടം വഴി സര്‍വീസ് നടത്തിയിരുന്ന ബസുകള്‍ മാനന്തവാടി – കുട്ട വഴി പോകും. അടിവാരത്ത് വെള്ളം കുറയുന്നതിനനുസരിച്ച് ഓര്‍ഡിനറി സര്‍വ്വീസുകള്‍ ചിപ്പിലി തോട് വരെ സര്‍വ്വീസ് നടത്തുമെന്നും അറിയിച്ചു. വയനാട്ടില്‍ നിന്നുള്ള ബസുകള്‍ ചിപ്പിലി തോട് വരെ വരുമെന്നും തീരുമാനിച്ചിട്ടുണ്ട്.

Top