ആം ആദ്മി പാർട്ടിയുടെ കേരള ഘടകം പിരിച്ച് വിട്ടു

കൊച്ചി: ആം ആദ്മി പാര്‍ട്ടിയുടെ കേരള ഘടകത്തെ ഒന്നാകെ പിരിച്ചുവിട്ടു. ദേശീയ നേതൃത്തിന്റേതാണ് നടപടി. ഈ മാസം പത്തിന് കേരളത്തിൽ നിന്നുള്ള നേതാക്കളെ ദില്ലിയിലേക്ക് വിളിച്ചു വരുത്തുകയും ദേശീയ നേതാക്കളുടെ സാന്നിധ്യത്തിൽ പ്രത്യേകയോഗം ചേരുകയും ചെയ്തു. ഇതിനു തുടര്‍ച്ചയായിട്ടാണ് ഇപ്പോൾ കേരളഘടകത്തെ ഒന്നാകെ പിരിച്ചുവിട്ടിരിക്കുന്നത്.

അടുത്ത വര്‍ഷം നടക്കാനിരിക്കുന്ന ലോക്സഭാ തെരഞ്ഞെടുപ്പ് മുന്നിൽ കണ്ടാണ് സംഘടനയിൽ സമ്പൂര്‍ണ അഴിച്ചുപണിക്ക് ദേശീയഘടകം തീരുമാനിച്ചത് എന്നാണ് വിവരം. കേരളത്തിലെ ജനപ്രീതിയുള്ള വ്യക്തിത്വങ്ങളെ സംഘടനയിലേക്ക് എത്തിക്കാൻ നിലവിലെ നേതൃത്വത്തിനായില്ലെന്നും പല ഘടകങ്ങളും നിര്‍ജീവമാണെന്നുമുള്ള വിലയിരുത്തൽ ദേശീയ നേതൃത്വത്തിനുണ്ടായിരുന്നു എന്നാണ് സൂചന.

Top