കേരളത്തില്‍ സുനാമി മുന്നറിയിപ്പ് നല്‍കിയിട്ടില്ല ; സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി

തിരുവനന്തപുരം: കേരളത്തില്‍ സുനാമി മുന്നറിയിപ്പ് നല്‍കിയിട്ടില്ലെന്നും, ജനങ്ങൾക്ക് ലഭിച്ച വാര്‍ത്തകള്‍ വ്യാജമെന്നും സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി.

സുനാമി മുന്നറിയിപ്പിനെ തുടര്‍ന്ന് തലസ്ഥാനത്തെ പൂന്തുറ, വേളി, ശംഖുമുഖം തീരങ്ങളില്‍ നിന്നും ജനങ്ങളെ ഒഴിപ്പിക്കുന്നു എന്ന തരത്തില്‍ സമൂഹ മാധ്യമങ്ങളില്‍ എത്തിയ വാര്‍ത്തയുടെ അടിസ്ഥാനത്തിലാണു ദുരന്ത നിവാരണ അതോറിറ്റി പ്രതികരണവുമായി രംഗത്തെത്തിയത്.

ഇന്നലെ മൂന്ന് മണിയോടെ വേളി കടപ്പുറത്ത് കടല്‍ച്ചുഴി ഉണ്ടായതിന്റെ ചിത്രങ്ങളും വീഡിയോയും സമൂഹ മാധ്യമങ്ങളില്‍ ചുഴലികൊടുങ്കാറ്റ് എന്ന തരത്തില്‍ തെറ്റായി പ്രചരിപ്പിക്കപ്പെട്ടിരുന്നു.

ഇത്തരം വ്യാജ സന്ദേശങ്ങള്‍ പ്രചരിപ്പിക്കുന്നത് ജനങ്ങള്‍ക്കിടയില്‍ ആശങ്ക ഉണ്ടാക്കുമെന്നും, വ്യജവാര്‍ത്തകള്‍ പ്രചരിപ്പിക്കുന്നതില്‍ നിന്നും പിന്തിരിയണമെന്നും അധികൃതര്‍ അറിയിച്ചു.

Top