രഹന ഫാത്തിമയെ സമുദായത്തില്‍ നിന്ന് പുറത്താക്കിയെന്ന് കേരള മുസ്ലിം ജമാ അത്ത് കൗണ്‍സില്‍

തിരുവനന്തപുരം: ശബരിമല സ്ത്രീ പ്രവേശനത്തെ തുടര്‍ന്ന് രഹന ഫാത്തിമയെ സമുദായത്തില്‍ നിന്ന് പുറത്താക്കിയെന്ന് കേരള മുസ്ലീം ജമാ അത്ത് കൗണ്‍സില്‍. ഹൈന്ദവ സമൂഹത്തിന്റെ വിശ്വാസ ആചാരാനുഷ്ഠാനങ്ങള്‍ക്കെതിരെ ശബരിമലയില്‍ ദര്‍ശനത്തിനെത്തിയതാണ് രഹനയെ പുറത്താക്കാന്‍ കാരണമെന്ന് ജമാ അത്ത് കൗണ്‍സില്‍ പത്രക്കുറിപ്പില്‍ വ്യക്തമാക്കുന്നു.

ചുംബന സമരത്തില്‍ പങ്കെടുക്കുകയും നഗ്‌നയായി സിനിമയില്‍ അഭിനയിക്കുകയും ചെയ്ത രഹനയ്ക്ക് സമുദായത്തിന്റെ പേര് ഉപയോഗിക്കാന്‍ അവകാശമില്ലെന്നും പത്രക്കുറിപ്പില്‍ പറയുന്നു. രഹന ഫാത്തിമ്മയ്ക്ക് ബന്ധപ്പെട്ട എറണാംകുളം മുസ്ലീം ജമാ അത്തുമായോ മുസ്ലീം സമുദായമായോ യാതൊരു ബന്ധവുമില്ലെന്നും വ്യക്തമാക്കുന്നുണ്ട്.

muslim

സാമൂഹ്യദ്രോഹികളെ പൊലീസ് വേഷം ധരിപ്പിച്ച് ശബരിമലയില്‍ പ്രവേശിപ്പിക്കാന്‍ ശ്രമിച്ച ഐ ജി ശ്രീജിത്തിന്റെ നടപടി പൊലീസ് മാനുവലിനെതിരും അച്ചടക്ക ലംഘനവുമാണെന്നും പത്രക്കുറിപ്പില്‍ പറയുന്നു.

Top