കേരള ലിറ്ററേച്ചര്‍ ഫെസ്റ്റിവലിന് ഇന്ന് തിരിതെളിയും

കോഴിക്കോട്: കേരള ലിറ്ററേച്ചര്‍ ഫെസ്റ്റിവലിന് ഇന്ന് തിരിതെളിയും. രാവിലെ 11.30ന് മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനംചെയ്യും. മന്ത്രി പി.എ. മുഹമ്മദ് റിയാസ് അധ്യക്ഷത വഹിക്കുന്ന ചടങ്ങില്‍ എം.ടി. വാസുദേവന്‍ നായര്‍ മുഖ്യപ്രഭാഷണം നടത്തും. ഫെസ്റ്റിവല്‍ ഡയറക്ടര്‍ കെ. സച്ചിദാനന്ദന്‍, മന്ത്രി കെ.എന്‍. ബാലഗോപാല്‍, കെ.എല്‍.എഫ് സംഘാടകസമിതി ചെയര്‍മാന്‍ എ. പ്രദീപ് കുമാര്‍, തുര്‍ക്കിയ അംബാസഡര്‍ ഫിറാത് സുനേല്‍, മേയര്‍ ബീന ഫിലിപ്പ്, നടി ഷീല, എം. മുകുന്ദന്‍, കെ.ആര്‍. മീര, മല്ലിക സാരാഭായി, കലക്ടര്‍ സ്‌നേഹില്‍ കുമാര്‍ സിങ് തുടങ്ങിയവര്‍ പങ്കെടുക്കും. കേരള ലിറ്ററേച്ചര്‍ ഫെസ്റ്റിവലിന്റെ ഏഴാം പതിപ്പിനാണ് ബീച്ചില്‍ വ്യാഴാഴ്ച തുടക്കമാകുന്നത്.

ഏഴു വേദികളിലായി 300ലധികം സെഷനുകള്‍ നടക്കും. കുട്ടികള്‍ക്കായുള്ള ചില്‍ഡ്രന്‍സ് കെ.എല്‍.എഫിനും ഈവര്‍ഷം തുടക്കംകുറിക്കുകയാണ്. സംഗീതനിശകള്‍, കലാപരിലപാടികള്‍, ചലച്ചിത്ര പ്രദര്‍ശനങ്ങള്‍ എന്നിവയും നടക്കും.

Top