ബാര്‍ കോഴ കേസ് ; കെ എം മാണി സമര്‍പ്പിച്ച ഹര്‍ജി ഹൈക്കോടതി ഇന്ന് പരിഗണിക്കും

km mani

കൊച്ചി : ബാര്‍കോഴ കേസില്‍ തുടരന്വേഷണത്തിന് ഉത്തരവിട്ട വിജിലന്‍സ് കോടതി വിധിക്കെതിരെ കെ എം മാണി സമര്‍പ്പിച്ച ഹര്‍ജി ഹൈക്കോടതി ഇന്ന് പരിഗണിക്കും. മുന്‍കൂര്‍ അനുമതിയോടെ തുടരന്വേഷണം നടത്താമെന്നായിരുന്നു വിചാരണക്കോടതി ഉത്തരവ്.

കെ എം മാണിയെ പ്രോസിക്യൂട്ട് ചെയ്യുന്നതിന് സര്‍ക്കാരിന്റെ മുന്‍കൂര്‍ അനുമതി ആവശ്യമാണോ എന്ന വിഷയത്തില്‍ കഴിഞ്ഞ ദിവസം പ്രാഥമികവാദം നടന്നിരുന്നു. മുന്‍കൂര്‍ അനുമതി ആവശ്യമില്ലെന്നാണ് വിജിലന്‍സ് ഹൈക്കോടതിയില്‍ സമര്‍പ്പിച്ചിരിക്കുന്ന സത്യവാങ്ങ്മൂലത്തില്‍ പറഞ്ഞിരുന്നത്.

Top