എക്‌സാലോജിക് SFIO അന്വേഷണത്തിനെതിരെ നല്‍കിയ ഹര്‍ജി ഇന്ന് കര്‍ണാടക ഹൈക്കോടതി പരിഗണിക്കില്ല

ക്‌സാലോജിക് കമ്പനിക്കെതിരായ SFIO അന്വേഷണത്തിനെതിരെ നല്‍കിയ ഹര്‍ജി ഇന്ന് കര്‍ണാടക ഹൈക്കോടതി പരിഗണിക്കില്ല. ഇന്ന് ലിസ്റ്റ് ചെയ്യപ്പെട്ട കേസില്‍ ഈ ഹര്‍ജി ഉള്‍പ്പെട്ടിട്ടില്ല. ഹര്‍ജി തിങ്കാളാഴ്ച പരിഗണിക്കുമെന്നാണ് വിവരം. എക്‌സാലോജികിനെതിരായ എസ്എഫ്‌ഐഒ അന്വേഷണം സ്റ്റേ ചെയ്യണമെന്നാവശ്യപ്പെട്ടാണ് ഹര്‍ജി നല്‍കിയിരിക്കുന്നത്.എസ്എഫ്‌ഐഒ അന്വേഷണം സ്റ്റേ ചെയ്യണം എന്നാവശ്യപ്പെട്ട് കെഎസ്‌ഐഡിസിയും നേരത്തെ കേരള ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കിയിരുന്നു. സിഎംആര്‍എല്ലില്‍ രണ്ട് ദിവസം നീണ്ട പരിശോധന നടത്തിയിരുന്നു. നേരിട്ട് ഹാജരാകാനോ, രേഖകള്‍ സമര്‍പ്പിക്കാനോ നിര്‍ദ്ദേശിച്ച് ഉടന്‍ നോട്ടീസ് നല്‍കിയേക്കും.

കുല്‍ക്കര്‍ണിയെന്ന അഭിഭാഷകന്‍ മുഖേനയാണ് ഹര്‍ജി നല്‍കിയത്. സിഎംആര്‍എല്ലില്‍ നിന്നും കെഎസ്‌ഐഡിസിയില്‍ നിന്നും ശേഖരിച്ച വിവരങ്ങളില്‍ എസ്എഫ്‌ഐഒ സംഘം പരിശോധന നടത്തിയിരുന്നു. ഇതിന് പിന്നാലെയാണ് അന്വേഷണത്തിനെതിരെ എക്‌സാലോജിക് കര്‍ണാടക ഹൈക്കോടതിയെ സമീപിച്ചത്.

Top