The Karnataka government has decided to open 17 bar,in the border villages of Wayanad

bar

കല്‍പ്പറ്റ: വയനാട് അതിര്‍ത്തിയോട് ചേര്‍ന്നുള്ള കര്‍ണ്ണാടകയിലെ ഗ്രാമങ്ങളില്‍ വ്യാപകമായി മദ്യഷാപ്പുകള്‍ തുറക്കാന്‍ കര്‍ണ്ണാടക സര്‍ക്കാര്‍ അനുമതി.

മൈസൂര്‍, കൂര്‍ഗ് ജില്ലകളിലായി 17 മദ്യഷാപ്പുകള്‍ ഉടന്‍ തുറക്കും. കുട്ട, ബാവലി എന്നിവിടങ്ങള്‍ കേന്ദ്രീകരിച്ചാണ് മദ്യഷാപ്പുകള്‍.

പുതിയവയുടെ നിര്‍മ്മാണങ്ങള്‍ക്കിടെ ഒരു ഔട്ട്‌ലെറ്റ് കബനി നദിയുടെ തീരത്ത് കഴിഞ്ഞ ദിവസം പ്രവര്‍ത്തനമാരംഭിച്ചു.

നാഗര്‍ഹോള വന്യജീവി സങ്കേതത്തിന് സമീപത്തായാണ് പുതിയ മദ്യഷാപ്പ് തുറന്നിരിക്കുന്നത്.

കേരള- കര്‍ണ്ണാടക അതിര്‍ത്തിയായ ബാവലിയില്‍ മറ്റൊരു മദ്യശാലയുടെ നിര്‍മ്മാണം ആരംഭിച്ചിട്ടുണ്ട്.

കര്‍ണ്ണാടക അതിര്‍ത്തിയില്‍ ബാറുകള്‍ അനുവദിക്കരുതെന്ന് കാണിച്ച് തിരുനെല്ലി ഗ്രാമപഞ്ചായത്ത് മൈസൂര്‍ ജില്ലാ കലക്ടര്‍ക്ക് 2015ല്‍ കത്തു നല്‍കിയിരുന്നു. ഈ കത്തും കര്‍ണ്ണാടക സര്‍ക്കാര്‍ പരിഗണിച്ചിട്ടില്ല.

Top