ഹോളിവുഡ് സൂപ്പര്‍ ഹീറോകള്‍ ഒന്നിക്കുന്ന ‘ജസ്റ്റിസ് ലീഗി’ന്റെ പോസ്റ്റര്‍ എത്തി

ഹോളിവുഡ് സൂപ്പര്‍ ഹീറോ കഥാപാത്രങ്ങള്‍ ഒന്നിക്കുന്ന ചിത്രം ‘ജസ്റ്റിസ് ലീഗി’ന്റെ പോസ്റ്റര്‍ എത്തി.

ബാറ്റ്മാന്‍, സൂപ്പര്‍മാന്‍, വണ്ടര്‍ വുമണ്‍, അക്വാമാന്‍, സൈബോര്‍ഗ് എന്നിവരാണ് സിനിമയിലെ സൂപ്പര്‍ ഹീറോകള്‍.

വീല്‍ ബീല്‍, ക്രിസ് ടെരിയോ എന്നിവരുടെ തിരക്കഥയില്‍ സാക്ക് സ്‌നിഗറാണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്.

ചിത്രത്തില്‍ ഹെന്റി കാവില്‍ സൂപ്പര്‍മാനാകുമ്പോള്‍, ബെന്‍ അഫ്‌ലെക് ബാറ്റ്മാനായി എത്തും.

വാര്‍ണര്‍ ബ്രോസിന്റെ ബാനറില്‍ ഒരുങ്ങുന്ന സിനിമ 2ഡി, 3ഡി ഐമാക്‌സ് 3ഡി എന്നിവയില്‍ നവംബര്‍ 18ന് പ്രദര്‍ശനത്തിനെത്തും.

Top