ജെ.പി.ഇ.ജി ഫയല്‍ ഫോര്‍മാറ്റ് മുഖം മിനുക്കുന്നു, ഇനി ജെ.എക്‌സ്.എല്‍

ജെ.പി.ഇ.ജി. ഇമേജ് ഫയല്‍ ഫോര്‍മാറ്റ് മുഖം മിനുക്കുന്നു. ജെ.പി.ജി. ഫോര്‍മാറ്റിന്റെ പരിഷ്‌ക്കരിച്ച രൂപം ഈ വര്‍ഷം അവസാനത്തോടെ ഔദ്യോഗികമായി പുറത്തിറക്കും. ബീറ്റാ വേര്‍ഷന്‍ ഇപ്പോഴും വിപണിയിലുണ്ട്. കൂടുതല്‍ ഒപ്ടിമൈസേഷന്‍ ആണ് ഇതിന്റെ പ്രത്യേകത. കൂടാതെ വെബ് അധിഷ്ഠിത ഇമേജുകള്‍ക്ക് കൂടുതല്‍ പിന്തുണയും കൂടുതല്‍ വേഗതയും നല്‍കും.

ജെ.പി.ഇ.ജി. എക്‌സ്.എല്‍.ന്റെ സൃഷ്ട്ടാക്കള്‍ തന്നെയാണ് ഇക്കാര്യം അറിയിച്ചത്. അവരുടെ സൗജന്യ ഓപ്പണ്‍ സോഴ്സ് ഫോര്‍മാറ്റ് കൂടുതല്‍ മെച്ചപ്പെടുത്തലുകള്‍ വരുത്തി ഈ വര്‍ഷം അവസാനത്തോടെ പുതിയ ജെഎക്സ്എല്‍ എന്ന ഫോര്‍മാറ്റില്‍ പുറത്തിറക്കും. ഇത് ഫയല്‍ ബാന്‍ഡ്വിഡ്ത്ത്, സ്റ്റോറേജ് ചെലവ് എന്നിവയില്‍ ഗണ്യമായ കുറവുണ്ടാക്കും.

 

 

Top