ഹത്രാസ് പെണ്‍കുട്ടിയുടെ കുടുംബത്തിന് അസൗകര്യം; ഇടതു എംപിമാരുടെയാത്ര മാറ്റിവെച്ചു

ഡെല്‍ഹി: ഇടതു എംപിമാര്‍ ഇന്ന് ഹത്രാസിലേയ്ക്ക് നടത്താനിരുന്ന യാത്ര മാറ്റിവെച്ചു. ഹത്രാസ് പെണ്‍കുട്ടിയുടെ കുടുംബം എംപിമാരെ കാണാന്‍ ഇന്ന് അസൗകര്യം അറിയിച്ചതിനെത്തുടര്‍ന്നാണ് തീരുമാനം.

സിപിഎം, സിപിഐ, എല്‍ജെഡി പാര്‍ട്ടികളുടെ എംപിമാരാണ് ഇന്ന് പെണ്‍കുട്ടിയുടെ വീട് സന്ദര്‍ശിക്കാന്‍ തീരുമാനിച്ചിരുന്നത്. ജില്ലാ കളക്ടറുമായും പൊലീസ് മേധാവിയുമായും കൂടിക്കാഴ്ച നടത്തുമെന്നും എംപിമാര്‍ അറിയിച്ചിരുന്നു.

സന്ദര്‍ശനത്തിനു ശേഷം രാഷ്ട്രപതി, സുപ്രീംകോടതി ചീഫ് ജസ്റ്റിസ്, പ്രധാനമന്ത്രി എന്നിവര്‍ക്ക് റിപ്പോര്‍ട്ട് സമര്‍പ്പിക്കാനും തീരുമാനിച്ചിരുന്നതായും എളമരം കരീം, ബികാശ് രഞ്ജന്‍ ഭട്ടാചാര്യ, ബിനോയ് വിശ്വം, എം വി ശ്രേയാംസ് കുമാര്‍ എന്നിവരുള്‍പ്പെട്ട സംഘം
പറഞ്ഞിരുന്നു.

Top