ഓണക്കിറ്റിലെ ശര്‍ക്കരയ്ക്ക് ഗുണനിലവാരം ഇല്ല; സപ്ലൈക്കോ തിരിച്ചയച്ചു

പത്തനംതിട്ട: സംസ്ഥാന സര്‍ക്കാര്‍ വിതരണം ചെയ്യാനായി എത്തിച്ച ഓണക്കിറ്റിനായി എത്തിച്ച ശര്‍ക്കര ഗുണനിലവാരം ഇല്ലെന്ന് കണ്ടെത്തിയതിനെ തുടര്‍ന്ന് സപ്ലൈകോ തിരിച്ചയച്ചു. ഈറോഡ് ആസ്ഥാനമായുള്ള എവിഎന്‍ ട്രേഡേഴ്‌സ് കേരളത്തിലെത്തിച്ച നാല് ലോഡ് ശര്‍ക്കരയാണ് തിരിച്ചയച്ചത്.

പത്തനംതിട്ട ഉള്‍പ്പടെയുള്ള ഡിപ്പോകളിലാണ് ഗുണനിലവാരമില്ലാത്ത ശര്‍ക്കര എത്തിയത്. പല പായ്ക്കറ്റുകളും പൊട്ടിയൊലിച്ച നിലയിലാണ്. കുഴമ്പു രൂപത്തിലെത്തിയ ശര്‍ക്കര വിതരണം ചെയ്യാനാകില്ലെന്ന് പല ഡിപ്പോ മാനേജര്‍മാരും സപ്ലൈകോയെ അറിയിച്ചു.

Top