ആനക്കൊമ്പ് കേസ്; പ്രതികളെ കുറിച്ചുള്ള സുപ്രധാന വിവരം അന്വേഷണ സംഘത്തിന്

കോഴിക്കോട്: കോഴിക്കോട് ആനക്കൊമ്പ് കേസില്‍ നിര്‍ണായക വിവരങ്ങള്‍ അന്വേഷണ സംഘത്തിന് ലഭിച്ചു. തമിഴ്നാട് സ്വദേശി കുട്ടന് പുറമേ ഇനി പിടികൂടാനുള്ളത് ഇടുക്കി സ്വദേശി അടക്കം രണ്ട് മലപ്പുറം സ്വദേശികളെയാണ്. ഇവരെ കുറിച്ചുള്ള സുപ്രധാന വിവരങ്ങള്‍ അന്വേഷണ സംഘത്തിന് ലഭിച്ചു. ഇവരുടെ മൊബൈല്‍ ഫോണ്‍ കേന്ദ്രീകരിച്ചാണ് അന്വേഷണം. പ്രതികളുമായി അന്വേഷണ സംഘം വേങ്ങരയില്‍ തെളിവെടുപ്പ് നടത്തി.

കോഴിക്കോട്ടു നിന്ന് കോടികള്‍ വിലമതിക്കുന്ന രണ്ട് ആനക്കൊമ്പുകള്‍ പിടികൂടിയ കേസില്‍ റിമാന്റില്‍ കഴിയുന്ന പ്രതികളെ അന്വേഷണ സംഘം കസ്റ്റഡിയില്‍ വാങ്ങി തെളിവെടുപ്പ് നടത്തി. ആനക്കൊമ്പ് കൈയ്മാറിയ വേങ്ങരയില്‍ എത്തിച്ചാണ് തെളിവെടുപ്പ് നടത്തിയത്.തമിഴ്നാട് സ്വദേശി കണ്ണന്‍ എന്ന ഉണ്ണിയുടെ കൂടെ ആനക്കൊമ്പ് കൈയ് മാറുമ്പോള്‍ മൂന്ന് പേര്‍ കൂടി ഉണ്ടായിരുന്നു എന്നാണ് പ്രതികളുടെ മൊഴി.

ഇടുക്കി, പെരിന്തല്‍മണ്ണ,അരിക്കോട് സ്വദേശികളാണ് ഇവര്‍.ഇവരെ കുറിച്ചുള്ള നിര്‍ണായക വിവരങ്ങള്‍ അന്വേഷണ സംഘത്തിന് ലഭിച്ചു. ഇവരുടെ മൊബൈല്‍ ഫോണുകള്‍ കഴിഞ്ഞ ഏതാനും ദിവസങ്ങളായി ഓഫാണ്.നിലവില്‍ ഇവരില്‍ നിന്ന് പിടിച്ചെടുത്ത ആനക്കൊമ്പുകള്‍ കാലപ്പഴക്കമുള്ളതാണെന്നും കാട്ടനയുടെതാണെന്നാണ് നിഗമനം. അത് സംബന്ധിച്ച് സ്ഥിരികരണം വരണമെങ്കില്‍ മുഖ്യ പ്രതി എന്ന് സംശയിക്കുന്ന ഉണ്ണി എന്ന കണ്ണനെ പിടികൂടണം.പൊലീസിന്റെയും ,സൈബര്‍ സെല്ലിന്റെയും സഹായത്തോടെയാണ് വനംവകുപ്പിന്റെ അന്വേഷണം പുരോഗിമിക്കുന്നത്.കഴിഞ്ഞ മാസം മുപ്പതിനാണ് കോഴിക്കോട് കെ.എസ്.ആര്‍.ടി.സി ടെര്‍മിനലിന് സമീപത്ത് നിന്ന് ഒന്നര കോടി വിലവരുന്ന രണ്ട് ആനക്കൊമ്പുകള്‍ പിടികൂടിയത്.

Top