ഇറ്റാലിയന്‍ ബ്രാന്‍ഡ് സൂപ്പര്‍ബൈക്ക് ഡ്യുക്കാട്ടിയെ ഫോക്‌സ്‌വാഗണ്‍ വില്‍ക്കില്ല

റ്റാലിയന്‍ ബ്രാന്‍ഡ് സൂപ്പര്‍ബൈക്ക് നിര്‍മ്മാതാക്കളായ ഡ്യുക്കാട്ടിയെ ഫോക്‌സ്‌വാഗണ്‍ വില്‍ക്കില്ല.

ഡ്യുക്കാട്ടി ജീവനക്കാരെ പ്രതിനിധീകരിച്ച് ജര്‍മ്മന്‍ തൊഴിലാളി യൂണിയന്‍ വക്താവ് ഐ ജി മെറ്റാല്‍ ഇക്കാര്യം വ്യക്തമാക്കി.

ജര്‍മ്മന്‍ നിര്‍മ്മാതാക്കളായ ഫോക്‌സ്‌വാഗണ്‍ ഗ്രൂപ്പിന് കീഴില്‍ തന്നെ ഇറ്റാലിയന്‍ സൂപ്പര്‍ബൈക്ക് നിര്‍മ്മാതാക്കളായ ഡ്യുക്കാട്ടി തുടരുമെന്ന് ഐ ജി മെറ്റാല്‍ പറഞ്ഞു.

2012 ല്‍ ഔഡി എജിയിലൂടെയാണ് ഡ്യുക്കാട്ടി, ജര്‍മ്മന്‍ ഗൂപ്പിന് കീഴില്‍ വന്നത്. 83.7 കോടി യൂറോയ്ക്കാണ് ഡ്യുക്കാട്ടിയെ ഔഡി എജി സ്വന്തമാക്കിയതും.

എന്നാൽ ഡീസല്‍ഗേറ്റ് വിവാദത്തില്‍ ഫോക്‌സ്‌വാഗണ്‍ ആടിയുലഞ്ഞപ്പോള്‍, ഡ്യുക്കാട്ടിയെ വില്‍പനയ്ക്ക് വെച്ച് ബാധ്യത നികത്താന്‍ ജര്‍മ്മന്‍ നിര്‍മ്മാതാക്കള്‍ തീരുമാനിക്കുകയായിരുന്നു.

ഡ്യുക്കാട്ടിയുടെ മൂല്യം വിലയിരുത്തി വില്‍പന നയം സ്വീകരിക്കുന്നതിന് വേണ്ടി നിക്ഷേപസ്ഥാപനമായ എവര്‍കോറാണ് ഔഡിക്ക് സഹായമായെത്തിയത്.

അഞ്ച് കമ്പനികളായിരുന്നു ഡ്യുക്കാട്ടിയെ സ്വന്തമാക്കുന്നതിന് വേണ്ടി മുന്നോട്ട് വന്നത്. ബജാജ് ഓട്ടോയും, റോയല്‍ എന്‍ഫീല്‍ഡും, ഹാര്‍ലി-ഡേവിഡ്‌സണും ഉള്‍പ്പെട്ടിരുന്നു.

2017 ഓക്ടോബര്‍ മാസത്തോടെ ഡ്യുക്കാട്ടിയ്ക്ക് മേലുള്ള അവസാനഘട്ട ലേലം നടക്കാനിരിക്കെയാണ് വിവിധ തൊഴിലാളി സംഘടനകള്‍ നീക്കത്തിന് എതിരെ ശക്തമായി രംഗത്ത് വന്നത്.

Top