“ശബരിമല ബിജെപിയുടേയോ കോണ്‍ഗ്രസിന്റേയോ വിഷയമല്ല”-സുരേഷ് ഗോപി

തൃശൂർ: ശബരിമല ജനങ്ങളുടെ വിഷയമാണെന്നും ബിജെപിയുടേയോ കോണ്‍ഗ്രസിന്റേയോ വിഷയമല്ലെന്നും മറ്റുളളവര്‍ക്ക് അതേക്കുറിച്ച് ചിന്തിക്കാന്‍ പോലും അവകാശമില്ലെന്നും തൃശ്ശൂരിലെ എന്‍.ഡി.എ. സ്ഥാനാര്‍ഥി സുരേഷ് ഗോപി.

സുപ്രീം കോടതി വിധി ആയുധമാക്കി എന്ത് തോന്നിവാസമാണ് കാണിച്ചതെന്ന് എല്ലാവര്‍ക്കും അറിയാം, ആ തോന്നിവാസികളെ ജനാധിപത്യ രീതിയില്‍ വകവരുത്തണമെന്നും അദ്ദേഹം പറഞ്ഞു.

“ശബരിമല്ല പ്രചാരണ വിഷയമല്ല, അത് വികാര വിഷയമാണ്. ആ വികാരം പേറുന്നവരില്‍ ഹിന്ദുക്കളല്ല കൂടുതല്‍. എല്ലാവര്‍ക്കും ഒരു ഭയപ്പാടുണ്ട്. അത് കഴിഞ്ഞപ്പോള്‍ വിവിവിധ ക്രിസ്തീയ സഭകളില്‍ ആ ഭയപ്പാട് കണ്ടു.സുരേഷ് ഗോപി വ്യക്തമാക്കി.

എല്ലാവരും അനുഭവിക്കുന്ന സൗഖ്യം, സൗകര്യം അത് എല്ലാ മതവിഭാഗങ്ങള്‍ക്കും ഉണ്ടാവണമെന്നും സുരേഷ് ഗോപി കൂട്ടിച്ചേർത്തു.

Top