കൊച്ചിയില്‍ പീതസാഗരമൊഴുകുന്നു ; ഐഎസ്എല്‍ പൂരം ഇന്ന് കൊടിയേറും

കൊച്ചി: ഇന്ത്യന്‍ സൂപ്പര്‍ ലീഗ് ഫുട്‌ബോള്‍ പൂരത്തിന്റെ നാലാം സീസണ്‍ ഇന്ന് കൊച്ചിയില്‍ കൊടിയേറും.

ഏറെ മാറ്റങ്ങളോടെയെത്തുന്ന നാലാം പതിപ്പിന് ആവേശകരമായ വരവേല്‍പ്പ് നല്‍കാനുള്ള ഒരുക്കത്തിലാണ് ഫുട്‌ബോള്‍ ആരാധകര്‍.

കേരളാ ബ്ലാസ്റ്റേഴ്‌സും അമര്‍ തോമര്‍ കൊല്‍ക്കത്തയും തമ്മിലാണ് ആദ്യ മത്സരം.

കലാശപ്പോര് അടുത്ത മാര്‍ച്ചിലായിരിക്കും.

ഇത്തവണ ഏഷ്യന്‍ ഫുട്‌ബോള്‍ ഫെഡറേഷന്റെ അംഗീകാരവുമുണ്ട് ഐഎസ്എലിന്.

ചാംപ്യന്മാര്‍ക്ക് എഎഫ്‌സി കപ്പ് യോഗ്യതാ റൗണ്ടിലും പിന്നെ ഫെഡറേഷന്‍ കപ്പിലും കളിക്കാം.

മഞ്ഞയുടുത്ത് ബ്ലാസ്‌റ്റേഴ്‌സ് താരങ്ങളെ വരവേല്‍ക്കാനൊരുങ്ങി കാത്തുനില്‍ക്കുകയാണ്‌ നില്‍ക്കുകയാണ് കൊച്ചി.

Top