‘അയേണ്‍ ലേഡി’; ജയലളിതയായി നിത്യാ മേനോനോ വരലക്ഷ്മിയോ?

ന്തരിച്ച തമിഴ്‌നാട് മുഖ്യമന്ത്രി ജലയളിതയുടെ ജീവിതകഥ പറയുന്ന ചിത്രത്തിന്റെ ഫസ്റ്റ്‌ലുക്ക് പുറത്തുവിട്ടു. ദ അയേണ്‍ ലേഡി എന്നാണ് ചിത്രത്തിന്റെ പേര്. സംവിധായകന്‍ എ ആര്‍ മുരുകദോസ് ആണ് ഫസ്റ്റ്‌ലുക്ക് പുറത്തുവിട്ടത്. സംവിധായകന്‍ മിഷ്‌കിന്റെ അസിസ്റ്റന്റ് ആയിരുന്ന പ്രിയദര്‍ശിനിയാണ് ചിത്രം സംവിധാനം ചെയ്യുന്നത്.

ചിത്രത്തില്‍ ജയലളിതയായി നിത്യ മേനോന്‍ അല്ലെങ്കില്‍ വരലക്ഷ്മി ശരത്കുമാര്‍ എത്തുമെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. എന്നാല്‍ നിത്യ മേനോനാകും ജയലളിതയുടെ വേഷം കൈകാര്യം ചെയ്യുകയെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. ഉദ്ഘാടന വേളയില്‍ കഥാപാത്രത്തിന്റെ പേര് പുറത്തുവിടുമെന്ന് സംവിധായിക തന്റെ ട്വിറ്റര്‍ പോസ്റ്റിലൂടെ അറിയിച്ചിട്ടുണ്ട്.

Top