യുഎസ് ഫൈറ്റര്‍ ജെറ്റ് വിമാനത്തിനു സമീപം ഇറാന്‍ ഡ്രോണ്‍ പറത്തിയതായി ആരോപണം

ദുബായ്: യുഎസ് ഫൈറ്റര്‍ ജെറ്റ് വിമാനത്തിനു സമീപത്തുകൂടി ഇറാന്‍ ഡ്രോണ്‍ പറത്തിയതായി യുഎസ് പ്രതിരോധ വൃത്തങ്ങള്‍ ആരോപിച്ചു.

ഗള്‍ഫ് കടലിനു മുകളില്‍ നിരീക്ഷണം നടത്തുകയായിരുന്ന യുഎസ് ഫൈറ്റര്‍ ജെറ്റ് വിമാനത്തിനു സമീപത്തു കൂടിയാണ് വിമാനം പറത്തിയത്.

എഫ്എ-18 എന്ന വിമാനത്തിന് ഏതാണ്ട് 100 അടിയോളം അടുത്തുവരെ ഡ്രോണ്‍ എത്തിയതായാണ് റിപ്പോര്‍ട്ട്.

ഗള്‍ഫ് മേഖലയില്‍ നിരീക്ഷണം നടത്തുന്ന യുഎസ്എസ് നിമിറ്റ്‌സ് എന്ന എയര്‍ക്രാഫ്റ്റില്‍ നിന്നുള്ള വിമാനമാണ് എഫ്എ-18.

Top